ത്രില്ലടിപ്പിച്ച് പൊന്നിയൻ സെൽവൻ; ട്രെയ്‌ലർ പുറത്ത്

വൻ താരനിര അണിനിരക്കുന്ന ഭ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവന്റെ ട്രെയ്‌ലർ പുറത്ത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ കമൽ ഹാസനും രജനി കാന്തും ചേർന്നാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ( ponniyan selvan trailer malayalam )
കൽകി കൃഷ്ണമൂർത്തിയുടെ 1955 ൽ പുറത്തിറങ്ങിയ ‘പൊന്നിയൻ സെൽവൻ’ എന്ന നോവലിനെ ആസ്പദമാക്കി ചിത്രീകരിക്കുന്ന സിനിമ രണ്ട് ഭാഗമായാകും പുറത്തിറങ്ങുക. ഇതിൽ ആദ്യ ഭാഗം ഈ മാസവും രണ്ടാം ഭാഗം 2023 ലുമാകും റിലീസ് ചെയ്യുക.
Read Also: കാത്തിരിപ്പുകൾക്ക് വിരാമം; ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ ടീസർ പുറത്ത്
ചോള രാജാക്കന്മാരുടെ കാലത്തെ കഥ പറയുന്ന ചിത്രത്തിൽ വൻ താര നിരയാണ് അണിനിരക്കുന്നത്. ഐശ്വര്യ റായ്, ചിയാൻ വിക്രം, ജയം രവി, കാർത്തി, ഐശ്വര്യ ലക്ഷ്മി, തൃഷ, ജയറാം എന്നിങ്ങനെ നിരവധി പേരാണ് ചിത്രത്തിലുള്ളത്. സെപ്റ്റംബർ 30ന് പുറത്തിറങ്ങുന്ന പൊന്നിയൻ സെലവൻ ആദ്യ ഭാഗം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും പുറത്തിറങ്ങും.
Story Highlights: ponniyan selvan trailer malayalam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here