Advertisement

യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ

September 6, 2022
Google News 3 minutes Read

യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. ആർതർ ആഷെ സ്റ്റേഡിയത്തിൽ 22-ാം സീഡായ ടിയാഫോ 6-4, 4-6, 6-4, 6-3 എന്ന സ്കോറിന് 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ നദാലിനെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആൻഡ്രി റൂബ്ലെവിനെ നേരിടും.

മൂന്ന് മണിക്കൂറും 34 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിൽ 6-4, 4-6, 6-4, 6-3 എന്ന സ്‌കോറിനാണ് ടിയാഫോ നദാലിനെ തകർത്ത് ക്വാർട്ടർ ഫൈനലിലെത്തിയത്. ആർതർ ആഷെ സ്റ്റേഡിയത്തിൽ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഫ്രാൻസിസ് കാഴ്ചവച്ചത്. ജയത്തോടെ, 19 വർഷത്തിനിടെ യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യത്തെ ഹോം കളിക്കാരനാകുക എന്ന സ്വപ്നങ്ങൾ ടിയാഫോ സജീവമാക്കി.

2018-ൽ ജോൺ ഇസ്‌നറിന് ശേഷം ന്യൂയോർക്കിൽ അവസാന എട്ടിൽ ഇടം നേടിയ ആദ്യ അമേരിക്കൻ താരമായും, 2006-ൽ ആൻഡി റോഡിക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായും ടിയാഫോ മാറി. അതേസമയം ഒമ്പതാം സീഡായ ആൻഡ്രി റൂബ്ലെവ് 6-4, 6-4, 6-4 എന്ന സ്‌കോറിനാണ് കാമറൂൺ നോറിനെ പരാജയപ്പെടുത്തിയത്.

Story Highlights: Rafael Nadal dumped out of US Open by inspired Frances Tiafoe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here