Advertisement

വനിതാ ബിഗ് ബാഷ്: ജെമീമ റോഡ്രിഗ്സ് മെൽബൺ സ്റ്റാഴ്സിനായി കളിക്കും

September 6, 2022
Google News 1 minute Read

വനിതാ ബിഗ് ബാഷ് ലീഗിൽ ഇന്ത്യൻ യുവ താരം ജമീമ റോഡ്രിഗ്സ് ഇനി മെൽബൺ സ്റ്റാഴ്സിനായി കളിക്കും. കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനായി കളിച്ച താരത്തെ ഈ സീസണു മുന്നോടി ആയി മെൽബൺ സ്റ്റാഴ്സ് സ്വന്തമാക്കുകയായിരുന്നു. മെൽബൺ സ്റ്റാഴ്സുമായി കരാറൊപ്പിടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡും ഇതോടെ ജമീമ സ്വന്തമാക്കി.

ഒക്ടോബറിലാണ് വിമൻസ് ബിബിഎൽ ആരംഭിക്കുക. കഴിഞ്ഞ സീസണിൽ മെൽബൺ റെനഗേഡ്സിനു വേണ്ടി 13 മത്സരങ്ങൾ കളിച്ച ജമീമ 28 ശരാശരിയിൽ 333 റൺസ് നേടിയിരുന്നു.

Story Highlights: wbbl jemimah rodrigues

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here