Advertisement

ഇന്ത്യൻ ദേശീയ പതാക അപകടത്തിലാണെന്ന് രാഹുൽ​ഗാന്ധി

September 7, 2022
Google News 2 minutes Read
rahul gandhi bharat jodo yatra

ഇന്ത്യൻ ദേശീയ പതാക അപകടത്തിലാണെന്ന് രാഹുൽ​ഗാന്ധി.ത്രിവർണ പതാക സമ്മാനിച്ചതല്ല. അത് ഇന്ത്യൻ ജനത സമ്പാദിച്ചതാണ്. എല്ലാവർക്കും അവകാശപ്പെട്ടതാണ് ദേശീയ പതാകയെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ( rahul gandhi bharat jodo yatra ).

ദേശീയ പതാക വണങ്ങിയാൽ മാത്രം പോരാ. അതിന്റെ മൂല്യങ്ങൾ മനസിലാക്കുകയും വേണം. ഏതെങ്കിലും ഒരുകൂട്ടർക്ക് മാത്രം ഉള്ളതല്ല. ദേശീയ പതാക രാജ്യത്ത് ഓരോ പൗരനും സുരക്ഷ ഉറപ്പ് നൽകുന്നുണ്ട്. എന്നാൽ ഇന്ന് ദേശീയ പതാക അപകടം ഭീഷണിയിലാണ്. ദേശീയ പതാക ചിലരുടെ മാത്രം സ്വന്തമായി മാറിയിരിക്കുന്നു. ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് ജനതയെ ബിജെപി ഭയപ്പെടുത്തുന്നു. എന്നാൽ ഒരാളും ഭയപ്പെടില്ല.‌ ഇന്ത്യ ഒന്നിക്കണം എന്ന ആഗ്രഹത്തിലാണ് മുഴുവൻ ജനതയെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Read Also: കൊല്ലത്ത് ട്വന്റിഫോർ വാർത്താ സംഘത്തെ ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

രാജ്യത്തെ ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണ്. എന്നാൽ അത് വിലപ്പോവില്ല. ഇന്ത്യ എന്നും ഒറ്റക്കെട്ടായിരിക്കും. രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. തൊഴിലില്ലായ്മ രൂക്ഷമാണ്. വിമാനത്താവളവും തുറമുഖവും കൽക്കരിയും ചിലരുടെ മാത്രം കൈകളിലേക്കെത്തുകയാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ അതേ നയങ്ങൾ ആണ് കേന്ദ്ര സർക്കാർ പിന്തുതുടരുന്നത്. മോശമായ കാലഘട്ടത്തിലൂടെയാണ് രാജ്യം സഞ്ചരിക്കുന്നത്. ഒന്നിക്കേണ്ട സമയമാണിത്. രാജ്യത്തെ ഒന്നിപ്പിക്കലാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.

Story Highlights: Rahul Gandhi says that the Indian national flag is in danger

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here