Advertisement

സൗമ്യവതി തമ്പുരാട്ടിക്ക് ഉത്രാടക്കിഴി സമർപ്പിച്ച് മന്ത്രി വി.എൻ വാസവൻ

September 7, 2022
Google News 1 minute Read
vn vasavan gift uthradakizhi to soumyavathi

ആചാര തനിമയോടെ ഉത്രാടക്കിഴി സമർപ്പണം. കോട്ടയം വയസ്ക്കര ഇല്ലത്തെ സൗമ്യവതി തമ്പുരാട്ടിയ്ക്ക് സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉത്രാടക്കിഴി സമർപ്പിച്ചു. ഉത്രാടക്കിഴി തുക വർദ്ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

കൊച്ചി രാജാവ് രാജ കുടുംബാഗങ്ങളായ സ്ത്രീകള്‍ക്ക് ഓണത്തോട് അനുബന്ധിച്ച് നല്‍കി വന്നിരുന്ന സമ്മാനമാണ് ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്‍റെ പിന്‍മുറക്കാരിയെന്ന നിലയ്ക്കാണു വയസ്കര രാജരാജവര്‍മയുടെ ഭാര്യ സൗമ്യവതി തമ്പുരാട്ടിക്കു ഉത്രാടക്കിഴി നൽകുന്നത്. മന്ത്രി വി.എൻ.വാസവനും, കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും കോട്ടയം വയസ്ക്കര ഇല്ലത്ത് എത്തിയാണ് ഉത്രാടക്കിഴി സമർപ്പിച്ചത്.

83 കാരിയായ സൗമ്യവതി തമ്പുരാട്ടി ഇത് 74-ാം തവണയാണ് കിഴി ഏറ്റുവാങ്ങുന്നത്. ഒപ്പം ഓണക്കോടി അടക്കം മറ്റ് സമ്മാനങ്ങളും കൈമാറി.

കോട്ടയം ജില്ലയില്‍ ഒരാള്‍ക്കു മാത്രമാണു ഇത് ലഭിക്കുന്നത്. 14 രൂപയായിരുന്ന കിഴി നിലവിൽ ആയിരത്തി ഒന്ന് രൂപയായാണ് നൽകുന്നത് പിന്നീട് വര്‍ധിപ്പിച്ചതാണ്.

Story Highlights: vn vasavan gift uthradakizhi to soumyavathi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here