ഡോക്ടറായ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു
മഹാരാഷ്ട്രയിലെ കല്യാണിൽ മകൻ അമ്മയെ കഴുത്ത് ഞെരിച്ച് കൊന്നു. ഹനുമാൻ നഗർ നിവാസിയായ 64 കാരി സരോജയെ ആണ് 34 കാരനായ മകൻ രവി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
ആയുർവേദ ഡോക്ടറായ മകൻ കുറച്ച് കാലമായി തൊഴിൽ രഹിതനായിരുന്നു. രവി പലപ്പോഴും സരോജയെ പണം ചോദിച്ച് ബുദ്ധിമുട്ടിച്ചിരുന്നു. ഇത്തരത്തിലുണ്ടായ വഴക്കാണ് നിലവിൽ കൊലപാതകത്തിൽ കലാശിച്ചത്.
തിങ്കളാഴ്ച രാത്രി രവി സഹോദരിയെ വിളിച്ച് ണ്മ ആത്മഹത്യ ചെയ്തുവെന്ന് അറിയിക്കുകയായിരുന്നു. ഉടൻ സഹോദരി കോൽസെവാദി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസ് ആത്മഹത്യാ കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടാണ് രവിക്ക് കുരുക്കായത്. റിപ്പോർട്ടിൽ സരോജയുടേത് കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു.
Story Highlights: mother strangled to death by son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here