Advertisement

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു.; കേരളത്തിലെത്തുന്നത് 11ന്

September 8, 2022
Google News 1 minute Read

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര പുനരാരംഭിച്ചു. രാവിലെ ഏഴുമണിക്കാണ് പദയാത്ര ആരംഭിച്ചത്. 10 മണിക്ക് ശുചീന്ദ്രത്ത് ആദ്യഘട്ടം സമാപിക്കും. തുടർന്ന് വൈകിട്ട് നഗർകോവിലിലാണ് ഇന്നത്തെ പര്യടനം സമാപിക്കുക. പതിനൊന്നാം തീയതി പദയാത്ര കേരളത്തിലേക്ക് കടക്കും.

ദേശീയ നേതൃത്വം നിയമിച്ചവരും പി.സി.സികൾ നിയമിച്ചവരുമായ മുന്നൂറോളം സ്ഥിരം അംഗങ്ങൾ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്രയിൽ പങ്കെടുക്കും. രാവിലെ പത്തിനും വൈകിട്ട് നാലിനും ഇടയിൽ പൗരപ്രമുഖരുമായും സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും.

Read Also: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും; കേരളത്തിലെത്തുന്നത് 11ന്

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്നതാണ് പദയാത്രയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവർണ പതാക എം.കെ. സ്റ്റാലിനിൽ നിന്ന് രാഹുൽ ഗാന്ധി സ്വീകരിച്ചു.

Story Highlights: Rahul Gandhi Starts “India Jodo” Yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here