Advertisement

ചക്കപ്പഴത്തിന്റെയും ഉപ്പും മുളകിന്റെയും താരങ്ങൾ ആദ്യമായി ഒരുമിക്കുന്നു; അവിട്ടം ദിനത്തിൽ രാത്രി 7 മണിക്ക്

September 8, 2022
Google News 2 minutes Read
uppum mulakum chakkapazham families unite

ഫ്ളവേഴ്സിലെ പ്രേക്ഷക പ്രിയ പരമ്പരകളായ ചക്കപ്പഴത്തിന്റെയും ഉപ്പും മുളകിന്റെയും താരങ്ങൾ ആദ്യമായി ഈ ഓണത്തിന് ഒരുമിക്കുന്നു.രണ്ടു കുടുംബങ്ങളുടെയും വാശി നിറഞ്ഞ ഓണ മത്സരങ്ങളും തമാശകളുംഅവിട്ടം ദിനത്തിലെത്തുമ്പോൾ, ചതയദിനത്തിലെ സ്‌പെഷ്യൽ, കുട്ടികലവറ താരങ്ങളുടെ അൾട്ടിമേറ്റ് ഓണം എന്റർടയിൻമെന്റാണ്. ( uppum mulakum chakkapazham families unite )

അവിട്ടം ദിനത്തിൽ പൊന്നോണതമാശകളുടെ വെടിപൂരം തീർത്ത് ഒന്നിക്കുകയാണ് ചക്കപ്പഴം -ഉപ്പും മുളകും – കുടുംബങ്ങൾ.. പോരാത്തതിന് വാശിയേറിയ മത്സരങ്ങളും. അവിട്ടം ദിനത്തിൽ രാത്രി 7 മണിക്ക് ഇവർ തുടങ്ങിവെക്കുന്ന ഓണാഘോഷത്തിന് വെടിക്കെട്ട് തീർക്കുന്നത് ചതയം ദിനത്തിൽ കുട്ടികലവറ താരങ്ങൾ.

ഓണത്തിനിടയിലെ രസകരമായ അനുഭവങ്ങളും കൗണ്ടറുകളും പൊട്ടിച്ചിരിയും താര വിശേഷങ്ങളും നിറച്ച പൊടിപൂരം.മിഥുനും പ്രജോദും മുന്നിൽ നിന്നു നയിക്കുന്ന ഓണാഘോഷ പരിപാടിയിൽ പാചകവും വാചകവും ഒരു പോലെ വിരുന്നാവും..

ചതയ ദിനത്തിൽ, ഫ്‌ളവേഴ്‌സിൽ വൈകുന്നേരം 5 മണിക്കാണ് കുട്ടികലവറസീനിയേഴ്‌സിന്റെ ഓണാഘോഷം.

Story Highlights: uppum mulakum chakkapazham families unite

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here