Advertisement

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പാവുമെന്ന് പികെ കുഞ്ഞാലിക്കുട്ടി [24 Exclusive]

September 9, 2022
Google News 2 minutes Read

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യാത്രയിലൂടെ രാജ്യത്ത് രാഹുൽ ഗാന്ധി വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര ജനങ്ങളിൽ ദേശീയ ബോധം ഉണർത്തുമെന്നും കുഞ്ഞാലിക്കുട്ടി 24നോട് പ്രതികരിച്ചു. (bharat jodo yatra kunhalikutty)

Read Also: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനം

ജനങ്ങളുടെ ഹൃദയത്തിലാണ് കോൺഗ്രസ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി, സംഘപരിവാർ ശക്തികൾ രാജ്യത്ത് വർഗീയത പരത്തുന്നു. വർഗീയക്കെതിരായ പോരാട്ടമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നത്. പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നു. സ്വതന്ത്ര സമര ചരിത്രം ഇല്ലാതാവാത്തടത്തോളം കാലം, നെഹ്‌റു കുടുംബത്തിന്റെയും പ്രാധാന്യം ഇല്ലാതാവില്ല. കോൺഗ്രസിന്റെ പ്രസിഡന്റ് ആരാവും എന്നത് ജനാതിപത്യ രീതിയിൽ അവർ കൈകാര്യം ചെയ്തോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനമാണ്. രാവിലെ 7 മണിക്ക് നാഗർകോവിൽ സ്‌കോട്ട് കോളേജിൽ നിന്ന് ആരംഭിച്ച പദയാത്ര 10.30 ഓടെ വിശ്രമത്തിനായി പുലിയൂർ കുറിച്ചിയിൽ തങ്ങും. തുടർന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ മുളകുംമൂട് സമാപിക്കും. യാത്രയുടെ വിശ്രമവേളകളിൽ വിവിധ മേഖലകളിലെ പ്രമുഖരുമായും, സാധാരണക്കാരുമായും രാഹുൽഗാന്ധി സംവദിക്കും. ഇന്ന് ഉച്ചക്ക് രാഹുൽ മാധ്യമങ്ങളെയും കാണുന്നുണ്ട്.

Read Also: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു.; കേരളത്തിലെത്തുന്നത് 11ന്

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടുകയെന്നതാണ് പദയാത്രയുടെ ലക്ഷ്യം. കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പദയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തത്. ഗാന്ധി മണ്ഡപത്തിൽ നടന്ന പ്രാർഥനാ യോഗത്തിന് ശേഷമാണ് യാത്ര ആരംഭിച്ചത്.

Story Highlights: bharat jodo yatra kunhalikutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here