Advertisement

ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറക്കും

September 9, 2022
Google News 1 minute Read

മഴ കനക്കുന്നതിനാൽ ഇടമലയാർ ഡാമിൻ്റെ ഷട്ടറുകൾ തുറക്കും. രാവിലെ 11 മണി മുതൽ രണ്ട് ഗേറ്റുകൾ 50 സെൻ്റിമീറ്റർ വീതമാണ് ഉയർത്തുക. 75 മുതൽ 125 ഘനമീറ്റർ വരെ വെള്ളം സെക്കൻഡിൽ ഒഴുക്കിവിടുകയും ചെയ്യും.

Read Also: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കനക്കും

ഇടമലയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. അതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിക്കുകയും ചെയതു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആദ്യം 50 സെൻ്റിമീറ്റർ തുറക്കുന്ന ഷട്ടർ പിന്നീട് 125 സെൻ്റിമീറ്റർ വരെ ഉയർത്തും. അതിനാൽ പെരിയാറിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. പെരിയാർ തീരത്ത് വിനോദസഞ്ചാരത്തിന് നിയന്ത്രണമുണ്ട്.

Read Also: പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തും

Story Highlights: edamalayar dam shutter open

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here