Advertisement

നെയ്യാറ്റിൻകരയിൽ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി; വീട്ടംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

September 9, 2022
Google News 1 minute Read

നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി. വീട്ടിലുണ്ടായിരുന്ന നാല് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വാഹനത്തിൻ്റെ ഡ്രൈവറെയും ക്ലീനറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 6 മണിയ്ക്കാണ് സംഭവം. നെയ്യാറ്റിൻകര ദേശീയപാതയിൽ ഗ്രാമം എന്ന ഭാഗത്താണ് സംഭവം. കണ്ടെയ്‌നർ ലോറി അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലോറി പാഞ്ഞുവരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ വീട്ടുകാർ രക്ഷപ്പെടുകയായിരുന്നു. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് ഇത്.

Story Highlights: neyyattinkara lorry accident house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here