Advertisement

കേരള ബിജെപി ഘടകത്തിന്റെ ചുമതല പ്രകാശ് ജാവദേക്കറിന്, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് അബ്ദുള്ള കുട്ടിയെ നീക്കി

September 9, 2022
Google News 3 minutes Read
Prakash Javadekar in charge of Kerala BJP, AP Abdullakutty also changed

സംഘടനാ തലത്തിൽ വൻ അഴിച്ചുപണിയുമായി ഭാരതീയ ജനതാ പാർട്ടി. കേരളം, ഗുജറാത്ത്, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയാണ് ബി.ജെ.പിയിലെ മുതിർന്ന നേതാക്കൾക്ക് നൽകിയിരിക്കുന്നത്. കേരള ബിജെപി ഘടകത്തിന്റെ ചുമതല മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിനാണ് നൽകിയത്. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മാത്രമല്ല ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്നും അബ്ദുള്ള കുട്ടിയെ നീക്കുകയും ചെയ്തു. ( Prakash Javadekar in charge of Kerala BJP, AP Abdullakutty also changed ).

Read Also: പുൽവാമയ്ക്ക് പാകിസ്ഥാന്റെ മണ്ണിൽ ചെന്ന് മറുപടി നൽകിയത് ബി.ജെ.പി സർക്കാരിന്റെ കാലത്ത്; അമിത് ഷാ

അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതല നൽകി. തെലങ്കാനയുടെ സഹ ചുമതല മലയാളിയായ അരവിന്ദ് മേനോനാണ്. ചണ്ഡീഗഡിന്റെ ചുമതല ഇനി ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയാകും വഹിക്കുന്നത്.

Story Highlights: Prakash Javadekar in charge of Kerala BJP, AP Abdullakutty also changed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here