Advertisement

ആറാഴ്ചയ്ക്ക് ശേഷം കാപ്പന് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിലെ പരാമർശങ്ങളിങ്ങനെ

September 9, 2022
Google News 2 minutes Read
Siddique Kappan Bail conditions

ആറാഴ്ചയ്ക്ക് ശേഷം സിദ്ദിഖ് കാപ്പന് കേരളത്തിലേക്ക് പോകാമെന്ന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഡൽഹിയിൽ തുടരണം. കേരളത്തിൽ എത്തിയാലും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിൽ എത്തി ഒപ്പുവെക്കണമെന്നും സിദ്ദിഖ് കാപ്പന് അനുവദിച്ച ജാമ്യ വ്യവസ്ഥയിൽ പറയുന്നു. പാസ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ സമർപ്പിക്കണം. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരുമായി ബന്ധപ്പെടരുതെന്നും ജാമ്യ വ്യവസ്ഥയിൽ കോടതി വ്യക്തമാക്കി. ഡൽഹി ജംഗ്‌പുരയുടെ അധികാര പരിധിയിലാണ് കാപ്പൻ തുടരേണ്ടത്. കേരളത്തിലേക്കു പോകാൻ അനുവദിക്കരുതെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളിയായിരുന്നു കോടതി നടപടി എന്നതും ശ്രദ്ധേയമാണ് ( Siddique Kappan Bail conditions ).

മൂന്ന് ദിവസത്തിനുള്ളിൽ കാപ്പനെ വിചാരണ കോടതിയിൽ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. വിചാരണ കോടതി ജാമ്യം അനുവദിക്കണം. തിങ്കളാഴ്ചകളിൽ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. ആറ് ആഴ്ചയ്ക്കു ശേഷം നാട്ടിലേക്കു പോകാം. അവിടെയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. അതേസമയം ഇഡി കേസിൽ ജാമ്യം കിട്ടുന്നതുവരെ കാപ്പനു ജയിൽ മോചനം സാധ്യമല്ലെന്നും റിപ്പോർട്ടുകളുണ്ട്.

Read Also: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ ട്രാൻസ്ഫർ വൈകുന്നു; അഴിമതിക്കാരെ സംരക്ഷിക്കാനെന്ന് ആക്ഷേപം

സിദ്ദീഖ് കാപ്പന്റെ ജാമ്യഹർജിയിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. യുപി സർക്കാരിനോട് രേഖാമൂലം വിശദീകരണം നൽകാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെളിവുകളില്ലെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചപ്പോൾ കുറ്റകൃത്യത്തിന് കാപ്പന് പങ്കുണ്ടെന്നായിരുന്നു യുപി സർക്കാരിന്റെ വിശദീകരണം.

Read Also: മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം

കുറ്റകൃത്യത്തിൽ തന്റെ കക്ഷിക്ക് പങ്കില്ലെന്നും സഹയാത്രികർ പോപ്പുലർ ഫ്രണ്ട് അംഗങ്ങളാണെന്നുവച്ച് അദ്ദേഹം പോപ്പുലർ ഫ്രണ്ടിൽ അംഗമല്ലെന്നും സിദ്ദിഖ് കാപ്പന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. പത്രപ്രവർത്തകനെന്ന ജോലി ചെയ്യാനുള്ള യാത്രയാണ് നടത്തിയതെന്നും ഇല്ലാത്ത കുറ്റങ്ങൾ ചുമത്തി ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്നും കാപ്പന്റെ ഹർജിയിൽ പറഞ്ഞു. സാങ്കേതിക കാരണങ്ങൾ പറഞ്ഞാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2020 ഒക്ടോബറിലാണ് കാപ്പനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Story Highlights: Siddique Kappan Bail conditions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here