Advertisement

വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി; തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

September 9, 2022
Google News 2 minutes Read

തൃശൂര്‍ വാടാനപ്പള്ളി ബീച്ചില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. പത്താംകലില്‍ ഈഴവപടി സുഹാസ് മകന്‍ ശ്രീറാമിനെയാണ് കടലില്‍ കുളിക്കുമ്പോള്‍ കാണാതായത്. ശ്രീറാമിന് 15 വയസാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ തുടരുകയാണ്. (Student goes missing while bathing at Vadanapally beach)

മുനയ്ക്കകടവ് പൊലീസ് ബോട്ടുമായി പ്രദേശത്ത് പരിശോധന തുടരുന്നുണ്ട്. ഇന്ന് വൈകീട്ടോടെയാണ് ശ്രീറാം ബീച്ചില്‍ കുളിക്കാനിറങ്ങിയത്. പൊലീസിനൊപ്പം ഫയര്‍ ഫോഴ്‌സും നാട്ടുകാരും കുട്ടിയെ കണ്ടെത്തുന്നതിനായി ഊര്‍ജിതമായി തെരച്ചില്‍ നടത്തിവരികയാണ്. തൃശൂര്‍ ജില്ലയുടെ തീരപ്രദേശങ്ങളില്‍ ഇന്ന് രാവിലെ മുതല്‍ ഇടവിട്ട് മഴയുണ്ടായിരുന്നു.

Story Highlights: Student goes missing while bathing at Vadanapally beach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here