Advertisement

ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കും

September 10, 2022
Google News 4 minutes Read
Haji Ali Dargah to install world's tallest flagpole for hoisting national flag

മുംബൈയിലെ പ്രധാന പുണ്യസ്ഥലമായ ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കാൻ പദ്ധതി. കൊടിമരം അനാച്ഛാദനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ ദർഗ കമ്മിറ്റി പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 550 വർഷം പഴക്കമുള്ള ഹാജി അലി ദർഗയിൽ ഇപ്പോൾ നവീകരണം പുരോ​ഗമിക്കുകയാണ്. ( Haji Ali Dargah to install world’s tallest flagpole for hoisting national flag ).

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കുന്ന ജോലികൾ ഉടൻ ആരംഭിക്കുമെന്ന് ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാനി വ്യക്തമാക്കുന്നു. നിലവിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം ഈജിപ്തില കെയ്റോയിലാണ്( 201.952 മീറ്റർ ഉയരം).

Read Also: ഹാജി അലി ദർഗയിലെ ഖബറിൽ സ്ത്രീകൾക്കും പ്രവേശിക്കാം

” 2014-2019 കാലഘട്ടത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായിരിക്കെ ഇക്കാര്യം അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. ഹാജി അലി ദർഗയിൽ ദേശീയ പതാക ഉയർത്തുന്നതിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തെ അദ്ദേഹം സ്വാ​ഗതം ചെയ്തിരുന്നു. ബുധനാഴ്ച ഞാൻ അദ്ദേഹത്തെ ഇക്കാര്യം ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയും ചെയ്തു”. – ഹാജി അലി ദർഗ ട്രസ്റ്റി സൊഹൈൽ ഖണ്ഡ്വാനി വ്യക്തമാക്കി.

ഏറ്റവും വിശുദ്ധമായ ആരാധനാലയങ്ങളിൽ ഒന്നായാണ് ഹാജി അലി ദർഗയെ കണക്കാക്കുന്നത്. കൂടാതെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്. എല്ലാ മതങ്ങളിൽ നിന്നുമുള്ള ആളുകൾ ഹാജി അലി ദർഗ സന്ദർശിക്കാനെത്താറുണ്ട്. 2020ൽ, ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആരാധനാലയങ്ങളിലൊന്നായി ഈ സ്മാരകത്തെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ അടയാളപ്പെടുത്തിയിരുന്നു. ദിവസേന 50,000 പേരാണ് സാധാരണ ​ഗതിയിൽ ഇവിടെ എത്താറ്. വെള്ളി, ഞായർ, വ്യാഴം ദിവസങ്ങളിൽ 100,000 വരെ സന്ദർശകർ എത്താറുണ്ട്.

Story Highlights: Haji Ali Dargah to install world’s tallest flagpole for hoisting national flag

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here