Advertisement

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ഇന്ന് മനുഷ്യചങ്ങല തീർക്കും

September 10, 2022
Google News 2 minutes Read
kochi human chain declaring solidarity to vizhinjam protest

വിഴിഞ്ഞത്തെ മത്സ്യതൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചിയിൽ ഇന്ന് മനുഷ്യചങ്ങല തീർക്കും.തീരവും തീരവാസികളെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊച്ചി- ആലപ്പുഴ രൂപതകൾ സംയുക്തമായാണ് മനുഷ്യചങ്ങല തീർക്കുക. ( kochi human chain declaring solidarity to vizhinjam protest )

ചെല്ലാനം മുതൽ ബീച്ച് റോഡ് തിരുമുഖ തീർത്ഥാടന കേന്ദ്രം വരെ പതിനേഴ് കിലോമീറ്റർ നീളത്തിലാണ് മനുഷ്യചങ്ങല. കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്യും. തീര സുരക്ഷ ഉറപ്പാക്കുന്നതു വരെ വിഴിഞ്ഞം തുറമുഖ നിർമാണം നിറുത്തിവെക്കുക. തുറുമുഖത്തിന്റെ ആശാസ്ത്രീയ നിർമാണം സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുക. തീരദേശവാസികളുടെ ആശങ്കകൾ അകറ്റുക. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നൽകുക.

മത്സ്യതൊഴിലാളികൾക്ക് തൊഴിൽ ഉറപ്പാക്കുക. തുടങ്ങി കൊച്ചിയിൽ ടെട്രാ പോഡ് കടൽഭിത്തി നിർമ്മാണം ഫോർട്ടുകൊച്ചി വരെ വ്യാപിപ്പിക്കുക. കണ്ണമാലി പുത്തൻതോടു മുതൽ ഫോർട്ടുകൊച്ചി വരെ കടൽഭിത്തി നിർമ്മാണത്തിന് ആവശ്യമായ പണം അനുവദിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉയർത്തിയാണ് മനുഷ്യചങ്ങല തീർക്കുന്നത്.

Story Highlights: kochi human chain declaring solidarity to vizhinjam protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here