എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 ന്; പ്രസ്താവനയിറക്കി ബക്കിംഗ്ഹാം കൊട്ടാരം

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19 ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. നാല് ദിവസം പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാനായി സൗകര്യമേര്‍പ്പെടുത്തും. നിലവില്‍ ബാല്‍മോറല്‍ കാസിലിലെ ബോള്‍റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ് എലിസബത്ത് രാജ്ഞിയുടെ ഭൗതികശരീരം.
രാജ്ഞിയുടെ ഭൗതികശരീരം ഞായറാഴ്ച എഡിന്‍ബര്‍ഗിലെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് റോഡ് മാര്‍ഗം എത്തിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം പ്രസ്താവനയില്‍ അറിയിച്ചു. ഭൗതികശരീരം ചൊവ്വാഴ്ച വരെ സ്‌കോട്ടിഷ് തലസ്ഥാനത്ത് സൂക്ഷിക്കുന്നതിനായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തില്‍ നിന്ന് സെന്റ് ഗൈല്‍സ് കത്തീഡ്രലിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് വിമാനമാര്‍ഗം എത്തിക്കും.
ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് തന്റെ 96ാം വയസിലാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. രാജകുടുബം തന്നെയാണ് രാജ്ഞിയുടെ മരണം സ്ഥിരീകരിച്ചത്. 1926 ഏപ്രില്‍ 21 ന് ലണ്ടനില്‍ ജനിച്ച എലിസബത്ത് രണ്ടാമന്‍ പിതാവ് ജോര്‍ജ്ജ് ആറാമന്റെ മരണത്തെത്തുടര്‍ന്ന് 1952 ഫെബ്രുവരി 6നാണ് അധികാരത്തിലെത്തിയത്.
Read Also: ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനമേറ്റു
ഡോക്ടര്‍മാരടങ്ങിയ വിദഗ്ദ്ധ സംഘത്തിന്റെ നിരീക്ഷണത്തില്‍ സ്‌കോട്ട്‌ലന്റിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ തുടവേയാണ് രാജ്ഞി അന്തരിച്ചത്. കഴിഞ്ഞ 70 വര്‍ഷമായി അധികാരം കൈയാളുന്നത് എലിസബത്ത് രാജ്ഞിയാണ്. മരണസമയത്ത് ചാള്‍സ് രാജകുമാരന്‍ രാജ്ഞിക്കൊപ്പമുണ്ടായിരുന്നു. ഇക്കഴിഞ്ഞ ബുധാനാഴ്ച മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പ്രിവി കൗണ്‍സില്‍ അംഗങ്ങളുമായുള്ള ഓണ്‍ലൈന്‍ മീറ്റിങ് അവര്‍ പെട്ടെന്ന് മാറ്റിവച്ചിരുന്നു.
Read Also: 632 കോടി രൂപ വില; ഹൈദരാബാദ് നൈസാം എലിസബത്ത് രാജ്ഞിക്ക് സമ്മാനിച്ച നെക്‌ലേസ്
രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന്‍ സ്ഥാനമേറ്റു. സെന്റ് ജെയിംസ് കൊട്ടാരത്തില്‍ നടന്ന വിപുലമായ ചടങ്ങിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ഉത്തരവാദിത്തമാണെന്ന് സ്ഥാനമേറ്റതിനു ശേഷം ചാള്‍സ് മൂന്നാമന്‍ പറഞ്ഞു. മാതാവ് എലിസബത്ത് രാഞ്ജി ഒരു പ്രചോദനമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
Story Highlights: Queen Elizabeth’s funeral will held on September 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here