Advertisement

അങ്ങനെ ആ കടവും വീട്ടി; കാഡിസിനെ തകർത്ത് ബാഴ്സയ്ക്ക് തുടർച്ചയായ അഞ്ചാം ജയം, പട്ടികയിൽ ഒന്നാമത്

September 11, 2022
Google News 1 minute Read

ലാ ലിഗയിൽ ബാഴ്സലോണയ്ക്ക് തുടർച്ചയായ അഞ്ചാം ജയം. കാഡിസിനെ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് തകർത്ത ബാഴ്സ ഇതോടെ ലീഗിൽ ഒന്നാമതെത്തി. ഫ്രാങ്കി ഡിയോങ്, റോബർട്ട് ലെവൻഡോവ്സ്കി, അൻസു ഫാത്തി, ഒസ്മാൻ ഡെംബലെ എന്നിവർ ബാഴ്സക്കായി ഗോൾ പട്ടികയിൽ ഇടംപിടിച്ചു.

Read Also: ചാമ്പ്യൻസ് ലീഗ്: ലിവർപൂളിനെ ഞെട്ടിച്ച് നാപോളി; ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിൽ ബാഴ്സയ്ക്ക് വമ്പൻ ജയം

ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ലെവൻഡോവ്സ്കിയും ഡെംബലെയും പെഡ്രിയുമടങ്ങുന്ന പ്രമുഖർ ബെഞ്ചിലിരുന്നു. ഫെറാൻ ടോറസും മെംഫിസ് ഡിപെയും റഫീഞ്ഞയും ചേർന്ന മുന്നേറ്റത്തിന് ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല. ബാഴ്സ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെടുത്തെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞു. രണ്ടാം പകുതിയ്ക്ക് 10 മിനിട്ട് പ്രായമായപ്പോൾ ആദ്യ ഗോളെത്തി. റഫീഞ്ഞയിൽ നിന്ന് തുടങ്ങിയ ആക്രമണം ഡിയോങിലൂടെ ഗോളായി മാറുകയായിരുന്നു. തുടർന്ന് ഡെംബലെ, പെഡ്രി, ലെവൻഡോവ്സ്കി എന്നിവർ കളത്തിലിറങ്ങി. ഇതോടെ കളിയിൽ ബാഴ്സ പിടിമുറുക്കി. 65ആം മിനിട്ടിൽ ലെവൻഡോവ്സ്കിയിലൂടെ ബാഴ്സയുടെ രണ്ടാം ഗോൾ പിറന്നു. ബോക്സിൽ കാഡിസ് പ്രതിരോധത്തിൻ്റെ പിഴവ് മുതലെടുത്തായിരുന്നു ഗോൾ. 72ആം മിനിട്ടിൽ അൻസു ഫാത്തി കളത്തിലിറങ്ങി. 86ആം മിനിട്ടിൽ ലെവയുടെ അസിസ്റ്റിൽ നിന്ന് യുവതാരം ബാഴ്സയുടെ മൂന്നാം ഗോളടിച്ചു. ഇഞ്ചുറി ടൈമിൽ ഡെംബലെ കൂടി സ്കോർ ചെയ്തതോടെ ബാഴ്സയുടെ ജയം പൂർണം. ഈ ഗോളിനും വഴിയൊരുക്കിയത് ലെവൻഡോവ്ക്സി ആയിരുന്നു.

Read Also: ചാമ്പ്യൻസ് ലീഗ് തോൽവി; തോമസ് ടുച്ചലിനെ ചെൽസി പുറത്താക്കി

സമീപകാലത്ത് പരസ്പരം നടന്ന പോരാട്ടങ്ങളിൽ കാഡിസ് ആണ് മുന്നിട്ടുനിന്നിരുന്നത്. ഇതിന് ജയത്തോടെ പകരം വീട്ടാനും ബാഴ്സയ്ക്ക് സാധിച്ചു.

അഞ്ച് മത്സരങ്ങൾ കളിച്ച ബാഴ്സ 4 ജയവും ഒരു സമനിലയും സഹിതം 13 പോയിൻ്റാണ് നേടിയിരിക്കുന്നത്. 4 മത്സരങ്ങളിൽ നാലും ജയിച്ച റയൽ ഒരു പോയിൻ്റ് വ്യത്യാസത്തിൽ രണ്ടാമതുണ്ട്.

Story Highlights: barcelona cadiz la liga

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here