എലിസബത്ത് രാജ്ഞിയുടെ വിയോഗ വാർത്തയറിഞ്ഞ് വിങ്ങിപ്പൊട്ടി ഇടുക്കിക്കാരി; വിഡിയോ

എലിസബത്ത് രാജ്ഞിയുടെ വിയോഗ വാർത്തയറിഞ്ഞ് വിങ്ങിപ്പൊട്ടി ഇടുക്കിക്കാരി. സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ വൈറലാണ്. കുടുംബത്തിലൊരാൾ മരിച്ച ദുഃഖത്തോടെയാണ് ഏഴുവയസുകാരി ലിസ് മേരി പൊട്ടിക്കരയുന്നത്. അച്ഛൻ ബൈജുവാണ് വിഡിയോ പകർത്തിയത്. ( child cries watching queen Elizabeth death news )
ദൈവത്തിന് സമാനമാണ് ബ്രിട്ടണിൽ രാജ്ഞിയെന്ന് പറഞ്ഞാൽ. സ്‌കൂളിൽ അങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. അതാകാം രാജ്ഞിയുടെ മരണത്തിൽ കുഞ്ഞിന് ഇത്രയേറെ ദുഃഖം തോന്നാൻ കാരണമെന്ന് അച്ഛൻ ബൈജു ട്വന്റിഫോറിനോട് പറഞ്ഞു.
‘ഇവിടുത്തെ സമയം 6.30 ഓടെയാണ് രാജ്ഞി മരിച്ചെന്ന വാർത്ത അറിയുന്നത്. ഓഫിസിൽ നിന്ന് വരികയായിരുന്നു അപ്പോൾ. വീട്ടിലെത്തി ടി.വിയിൽ വാർത്ത വച്ചുകൊണ്ടിരുന്നപ്പോഴാണ് മകൾ ഇത് കണ്ടത്. അവൾ പൊട്ടിക്കരഞ്ഞു. ഉറ്റവർ മരിച്ച വിഷമമായിരുന്നു അവൾക്ക്. ഇത് കണ്ട് കൗതുകം തോന്നിയാണ് വിഡിയോ പകർത്തിയത്. നാട്ടിലെ സുഹൃത്തുക്കൾക്കും കുടുംബത്തിനുമാണ് വിഡിയോ അയച്ചത്. അവരാണ് ഫാമിലി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലും പ്രാദേശിക ഗ്രൂപ്പിലുമെല്ലാം വിഡിയോ പങ്കുവച്ചത്’- ബൈജു ട്വന്റിഫോറിനോട് പറഞ്ഞു.
ബൈജുവിന് അഞ്ച് കുട്ടികളാണ് ഉള്ളത്. ഇതിൽ നാലാമതാണ് ലിസ് മേരി. യു.കെയിൽ കുടുംബത്തോടൊപ്പമാണ് അക്കൗണ്ടന്റായ ബൈജുവിന്റെ താമസം. ഭാര്യ ദീപ യു.കെയിൽ നഴ്‌സാണ്.

Story Highlights: child cries watching queen Elizabeth death news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here