അഗ്നിസാക്ഷിയിലൂടെ ചിരഃപ്രതിഷ്ഠ നേടിയ ലളിതാംബിക അന്തർജ്ജനത്തിന്റെ ഓർമയിൽ കൊട്ടാരക്കര

അഗ്നിസാക്ഷി എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യ മനസിൽ ചിരഃപ്രതിഷ്ഠ നേടിയ സാഹിത്യകാരിയാണ് ലളിതാംബിക അന്തർജ്ജനം. സാഹിത്യ‑സാംസ്‌കാരിക രംഗത്തേയ്ക്ക് സ്ത്രീകൾ അധികം കടന്നുവന്നിട്ടില്ലാത്ത കാലത്ത് ശക്തമായ കഥകളും കവിതകളുമായി രംഗപ്രവേശനം നടത്തിയ ലളിതാംബിക അന്തർജനം ജനിച്ചതും കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലാണ് ( lalithambika antharjanam memoirs ).
ചന്തസിൽ കവിതകൾ എഴുതിയായിരുന്നു അന്തർജനത്തിൻ്റെ സാഹിത്യ സപര്യയുടെ തുടക്കം. പിന്നീട് ആ സപര്യ വളർന്ന് കഥകളും നോവലുകളുമായി മാറിയപ്പോഴും, അന്തർജനത്തിൻ്റെ ആത്മാവിഷ്ക്കാരം കൂടുതൽ തിളങ്ങിയതേ ഉള്ളൂ.
അഭിനവ പാർത്ഥസാരഥിയാണ് അന്തർജനത്തിൻ്റെ പ്രകാശിതമായ ആദ്യ സൃഷ്ടി. ഗാന്ധിജിയെ കുറിച്ചുള്ള ആദ്യസൃഷ്ടിയിലൂടെ തന്നെ സാഹിത്യ ലോകത്ത് ലളിതാംബിക അന്തർജനം ശ്രദ്ധ നേടി. കാല്പനിക ഭാവനയുടെ ചിറകിൽ ഏറിയായിരുന്നു അന്തർജനം കാവ്യലോകത്തേക്ക് കടക്കുന്നത്.
പല സൃഷ്ടികളും ആത്മവിഷ്ക്കാരത്തിൻ്റെ തീവ്രമായ ത്വരയിൽ രചിക്കപ്പെട്ടവയാണ്. വിപ്ലവ ആരാധന, സൗന്ദര്യ നിരീക്ഷണം, സ്ത്രീ സ്വാതന്ത്ര്യം, മാതൃത്വം എന്നിവയുടെ സമ്മേളനമായിരുന്നു അന്തർജന കവിതകൾ.
അന്തർജന ജീവിതം, ഭ്രഷ്ട്, ഒരു പൊട്ടിച്ചിരി, എന്നീ കവിതകളിൽ നമ്പൂതിരി സ്ത്രീകളുടെ ദുരവസ്ഥയാണ് അന്തർജനം തുറന്ന് കാട്ടിയതെങ്കിൽ, സഹചാരിണി, പുരുഷൻ്റെ ബലം, പെൺ പൈതലിനോട്, പ്രതിഞ്ജ എന്നീ കവിതകളിൽ സ്ത്രീയുടെ ശക്തിസൗന്ദര്യങ്ങൾ ദർശിക്കാം.
Story Highlights: lalithambika antharjanam memoirs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here