Advertisement

ലളിതാംബിക അന്തർജനത്തിന്റെ മകൾ രാജം നമ്പൂതിരി അന്തരിച്ചു

January 1, 2023
Google News 2 minutes Read

എഴുത്തുകാരിയും ലളിതാംബിക അന്തർജനത്തിന്റെ മകളുമായ രാജം നമ്പൂതിരി (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്താൽ ഇന്നലെ ഉച്ചയോടെ പേരൂർക്കട ദർശൻ നഗർ 5 എ ലെയിൻ 554 ‘ഹരിത’ത്തിൽ ആയിരുന്നു അന്ത്യം. എൻ.എസ്.എസ് കോളേജ് മലയാളം പ്രൊഫസർ പരേതനായ പി.എൻ. ഗോപാലൻ നമ്പൂതിരിയാണ് ഭർത്താവ്. ( rajam namboothiri passed away daughter lalithambika antharjanam ).

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

തിരിഞ്ഞു നോക്കുമ്പോൾ, സ്മൃതി പഥത്തിലൂടെ എന്നിവയാണ് കൃതികൾ. കൂത്താട്ടുകുളം മേരി പുരസ്‌കാരം നേ‌ടിയിട്ടുണ്ട്. മക്കൾ; തിരുവനന്തപുരം ദൂർദർശന്റെ മുൻ പ്രോഗ്രാം മേധാവി ജി. സാജൻ, ജി. സജിത (ദേവകി വാര്യർ ട്രസ്റ്റ്), ദീപക് ജി .നമ്പൂതിരി (പരസ്യചിത്ര സംവിധായകൻ). മരുമക്കൾ: ബിന്ദു സാജൻ (ഡോക്കുമെന്ററി സംവിധായിക), ഡോ. ജോയ് ഇളമൺ (കിലാ ഡയറക്ടർ ), ശ്രീജ ദീപക് (യോഗ അദ്ധ്യാപിക).

Story Highlights: rajam namboothiri passed away daughter lalithambika antharjanam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here