Advertisement

‘മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കി’; ആഭ്യന്തര വകുപ്പിനെതിരെ സിപിഐ

September 11, 2022
2 minutes Read
cpi criticize home ministry and security for cm

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി പൊലീസ് ചെയ്യുന്ന കാര്യങ്ങള്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് വിമര്‍ശനം. ഭരണത്തെ സിപിഐഎംസ ഹൈജാക്ക് ചെയ്യുന്നുവെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ ചര്‍ച്ച രൂപീകരണ റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തലുണ്ടായത്.

Read Also: രാഷ്ട്രീയാ-പ്രവര്‍ത്തന റിപ്പോര്‍ട്ട് തയാറാക്കാൻ സിപിഐ നേതൃയോ​ഗങ്ങൾ ഇന്ന്

പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പില്‍ യാതൊരു നിയന്ത്രണവുമില്ലെന്നും ജില്ലാ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് എക്‌സിക്യൂട്ടീവ് യോഗത്തിലും ഉയര്‍ന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന് ബ്രാന്‍ഡ് ചെയ്യപ്പെടാനുള്ള പ്രവര്‍ത്തനങ്ങള്‍ നിന്നുണ്ടാകുന്നു. ഇതിന് സിപിഐഎം കൂട്ടുനില്‍ക്കുന്നുവെന്നും രാഷ്ട്രീയ റിപ്പോര്‍ട്ട് രൂപീകരണ ചര്‍ച്ചയിലുയര്‍ന്നുവന്നു.

Story Highlights: cpi criticize home ministry and security for cm

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top