‘തമിഴ് പെണ്ണിനെ വിവാഹം കഴിപ്പിച്ച് തരാം’; രാഹുൽ ഗാന്ധിയോട് തൊഴിലുറപ്പ് സ്ത്രീകൾ

രാഹുൽ ഗാന്ധി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളുമായി സംസാരിക്കുന്ന ചിത്രമാണ് ഇന്ന് ട്വിറ്ററിലെ താരം. ഇതിലെന്താണ് പ്രത്യകതയെന്ന് അതിശയിക്കാൻ വരട്ടെ. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ചിത്രത്തിന് നൽകിയ ക്യാപ്ഷനാണ് ചിത്രത്തെ വൈറലാക്കിയത്.
ഭാരത് ജോഡോ യാത്രയുടെ മൂന്നാം ദിനം തമിഴ്‌നാട്ടിലെ മാർത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. രാഹുൽ ഗാന്ധിയോട് വിവാഹത്തെ കുറിച്ചാണ് സ്ത്രീകൾ ചോദിച്ചത്. തമിഴ് നാട് രാഹുൽ ഗാന്ധിക്ക് ഇഷ്ടമാണെന്ന് അറിയാമെന്നും അതുകൊണ്ട് തന്നെ നല്ല തമിഴ് പെണ്ണിനെ കണ്ടെത്തി വിവാഹം കഴിപ്പിക്കാമെന്നും രാഹുൽ ഗാന്ധിയോട് ഒരു സ്ത്രീ പറഞ്ഞു. ചിരിച്ചുകൊണ്ട് രാഹുൽ ഗാന്ധി ചോദ്യം നേരിട്ടത്.
അതേസമയം, ഭാരത് ജോഡോ യാത്രയുടെ ഭാഗമായി വിഴിഞ്ഞം സമരസമിതി പ്രതിനിധികളുമായും സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭകരുമായും രാഹുൽ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. കേരളത്തിലേക്ക് പ്രവേശിച്ച രാഹുലിന്റെ പര്യടനത്തിന് വൻ വരവേൽപ്പാണ് സംസ്ഥാന നേതൃത്വം ഒരുക്കിയത്. യാത്ര കണ്ട് വിറളി പിടിച്ച എതിരാളികൾ പലവിധ ജൽപ്പനങ്ങളുമായി രംഗത്ത് ഇറങ്ങിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ 24 നോട് പറഞ്ഞു.
കേരളത്തിലേക്ക് പ്രവേശിച്ച രാഹുലിന്റെ പദയാത്രയിൽ, സംസ്ഥാന സർക്കാരിനെതിരായ വികാരവും ആളിക്കത്തിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന കോണ്ഗ്രസ് നേതൃത്വം. പര്യടനത്തിന്റെ ഭാഗമായി വിവിധ തുറകളിൽ ഉള്ളവരുമായി സംവദിക്കുന്ന രാഹുൽഗാന്ധി നാളെ വിഴിഞ്ഞം സമരസമിതി പ്രതിനിധികളുമായും കൂടിക്കാഴ്ച്ച നടത്തും. യാത്രയ്ക്കിടെ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭകരുമായും രാഹുൽ ചർച്ച നടത്തും. യാത്രയുടെ ശോഭ കെടുത്താൻ എതിരാളികൾ പലവിധ ജൽപ്പനങ്ങൾ ആരംഭിച്ചതായും അതിനെയെല്ലാം മറികടന്ന് ഭാരത് ജോഡോ യാത്ര വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നും സംഘടനാ ചുമതലയുള്ള
ഇന്ന് കേരളത്തിലേക്ക് പ്രവേശിച്ച യാത്രയെ അതിരറ്റ ആവേശത്തോടെയാണ് നേതാക്കളും പ്രവർത്തകരും വരവേറ്റത്. പാറശാലയിൽ ഗാന്ധി പ്രതിമയിലും കാമരാജ് പ്രതിമയിലും പുഷ്പാർച്ചന നടത്തിക്കൊണ്ടാണ് രാഹുൽ കേരളത്തിലെ പര്യടനം ആരംഭിച്ചത്. ഗാന്ധിജി താമസിച്ച നെയ്യാറ്റിൻകര ഊരാട്ടുകാലിലെ മാധവി മന്ദിരത്തിലായിരുന്നു രാഹുലിന്റെ വിശ്രമം. മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയവും രാഹുൽ സന്ദർശിച്ചു. നെയ്യാറ്റിൻകരയിലെ പരമ്പരാഗത നെയ്ത്ത് തൊഴിലാളികളുമായും രാഹുൽ ഇന്ന് സംവദിച്ചു.
Story Highlights: tamil women marriage talks with rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here