വാഹനത്തിന് സൈഡ് കൊടുക്കാത്തതിൽ തർക്കം; സിപിഐഎം പ്രാദേശിക നേതാവിന് ക്രൂരമർദനം

തിരുവനന്തപുരം പോത്തൻകോട് കാട്ടായിക്കോണത്ത് സിപിഐഎം പ്രാദേശിക നേതാവിന് ക്രൂരമർദനം. കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിക്കാണ് അജ്ഞാതസംഘത്തിന്റെ മർദനമേറ്റത്. അതിക്രൂരമായ മർദനമേറ്റ ഷാജിയുടെ നില ഗുരുതരമായി തുടരുകയാണ്.
വാഹനം സൈഡ് കൊടുക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് ലഭ്യമാകുന്ന വിവരം. ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
രാത്രി ഒമ്പതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഷാജിയുടെ എതിരെ അമിത വേഗത്തിൽ വന്ന കാർ ഷാജിയുടെ വാഹനത്തിൽ ഉരഞ്ഞു. ഇത് ചോദ്യം ചെയ്ത് പരസ്യമായി തർക്കമുണ്ടായി. ഇതിനുശേഷം അവിടെ നിന്ന് മടങ്ങുന്നതിനിടയിൽ കാറിൽ പിന്തുടർന്നെത്തിയ സംഘം ഷാജിയെ മർദിക്കുകയായിരുന്നു.
Story Highlights: CPIM local leader brutally beaten
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here