Advertisement

സർക്കാരിന്റെ ഓണാഘോഷ പരിപാടിയിൽ ക്ഷണമില്ല; ഗവർണർ അട്ടപ്പാടിയിലേക്ക്

September 12, 2022
Google News 3 minutes Read

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് അട്ടപ്പാടിയിലേക്ക്. കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തിനൊപ്പം ചെലവഴിക്കും. സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടിയുടെ സമാപനത്തിന് ഗവർണറെ ക്ഷണിച്ചിരുന്നില്ല. സർക്കാർ നടപടിയുടെ പ്രതിഷേധ സൂചകമായാണ് അട്ടപ്പാടി സന്ദർശനം. സമാപന ചടങ്ങിൽ ഗവർണറെ ക്ഷണിക്കാത്തതിൽ രാജ്ഭവൻ അതൃപ്‌തി അറിയിച്ചു.(governor aarif muhammed khan to visit attappadi)

സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഘോഷയാത്ര കാണാൻ വിശിഷ്ടാതിഥിയായി ഗവർണർ സകുടുംബം പങ്കെടുക്കുക പതിവാണ്. ഇതിനായി വിനോദസഞ്ചാര വകുപ്പുമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ ക്ഷണിക്കാറുണ്ട്. സർക്കാരുമായി ഇടഞ്ഞുനിൽക്കുന്നതിനാലാണ് ഗവർണറെ ക്ഷണിക്കാത്തതെന്നാണ് ആരോപണം.അതേസമയം ആദിവാസികൾക്കൊപ്പം ഓണം ആഘോഷിക്കുന്നതിനായി ഞായറാഴ്ച വൈകീട്ട് ഗവർണർ അട്ടപ്പാടിയിലേക്ക് പുറപ്പെട്ടു. 18-ാം തീയതിയോടെയേ രാജ്ഭവനിൽ തിരിച്ചെത്തു.

Read Also: Kerala Rain: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

ലോകായുക്ത നിയമഭേദഗതിയടക്കമുള്ള ഓർഡിനൻസുകൾക്ക് പകരം നിയമസഭ പാസാക്കിയ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിനായി സർക്കാർ ഇനിയും രാജ്ഭവന് കൈമാറിയിട്ടില്ല. നിയമവകുപ്പിന്റെ പരിഗണനയിലുള്ള ഈ ബില്ലുകൾ മുഖ്യമന്ത്രിയുടെ ഓഫീസുകൂടി കണ്ടശേഷമാകും ഗവർണർക്ക് കൈമാറുക.

Story Highlights: governor aarif muhammed khan to visit attappadi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here