Advertisement

ഗ്യാൻവാപി മസ്ജിദ് കേസ്; പ്രാഥമിക വിധിപ്രസ്താവം ഇന്ന്

September 12, 2022
Google News 2 minutes Read
gyanvapi masjid case primary verdict today

ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് വാരാണസി ജില്ലാ കോടതി പ്രാഥമിക വിധിപ്രസ്താവം നടത്തും. ഹർജികൾ നിലനിൽക്കുമോയെന്ന തർക്കത്തിൽ ആണ് ഇന്ന് വിധി പറയുക. ഹർജികളുടെ മെയിന്റനബിലിറ്റി സംബന്ധിച്ച ഇരു വിഭാഗത്തിന്റെയും വിശദമായ വാദം വാരണാസി ജില്ലാ കോടതിയിൽ നേരത്തെ പൂർത്തിയായിരുന്നു. ( gyanvapi masjid case primary verdict today )

മസ്ജിദ് കമ്മിറ്റി ആണ് ഇക്കാര്യത്തിൽ അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. വാദം കേൾക്കുന്നത് വരെ മേഖലയിൽ തൽസ്ഥിതി തുടരാൻ വാരണാസി ജില്ലാ കോടതി നേരത്തെ നിർദേശം നൽകിയിരുന്നു. തർക്ക പ്രദേശത്ത് പൂജയും പ്രാർത്ഥനയും അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുക്കൊണ്ട് അഞ്ച് സ്ത്രീകൾ സമർപ്പിച്ച ഹർജി നിലനിൽക്കില്ലെന്നാണ് മസ്ജിദ് കമ്മിറ്റിയുടെ വാദം.

സർവേ റിപ്പോർട്ടിൽ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ സമർപ്പിക്കാൻ ഇരു വിഭാഗങ്ങൾക്കും കോടതി നിർദേശം നൽകിയിരുന്നു.

Story Highlights: gyanvapi masjid case primary verdict today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here