ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍

ശ്രീലങ്കയോടുള്ള തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റാമിസ് രജ. ദുബായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്തുവച്ചാണ് റാമിസ് രജ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനോട് പ്രകോപിതനായി സംസാരിച്ചത്. ഏഷ്യാ കപ്പ് ഫൈനലിലെ തോല്‍വിയില്‍ പാകിസ്താനിലെ ജനങ്ങളുടെ നിരാശയെ കുറിച്ചായിരുന്നു റാമിസിനോട് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
പാകിസ്താനിലെ ജനങ്ങളെല്ലാം വളരെ സങ്കടത്തിലാണ്. എന്ത് സന്ദേശമാണ് അവര്‍ക്ക് നിങ്ങള്‍ നല്‍കാനാഗ്രഹിക്കുന്നത് എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ‘നിങ്ങള്‍ ഇന്ത്യയില്‍ നിന്നാണോ എന്നും അപ്പോള്‍ പിന്നെ നിങ്ങള്‍ വളരെ സന്തോഷവാനായിരിക്കും എന്നും ദേഷ്യത്തോടെ റാമിസ് പ്രതികരിച്ചു.
Read Also: ഏഷ്യാ കപ്പില്‍ രാജാക്കന്മാരായതിനുപിന്നാലെ ശ്രീലങ്കന്‍ പതാകയേന്തി ഗൗതം ഗംഭീര്‍; വിഡിയോ വൈറല്‍
ചോദ്യത്തിനും മറുചോദ്യത്തിനും ശേഷം വിഡിയോ എടുക്കുന്ന മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ റാമിസ് പിടിച്ചുവാങ്ങുന്നതും ശേഷം തിരികെ നല്‍കി വേദി വിടുന്നതുമടക്കമുള്ള വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം താന്‍ തെറ്റായി എന്തെങ്കിലും പറഞ്ഞോ എന്നുചോദിച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകന്‍ സംഭവം ട്വിറ്ററില്‍ ഷെയര്‍ചെയ്തിട്ടുമുണ്ട്. റാമിസിന്റെ പ്രതികരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.
Reaction of PCB chairman Ramiz Raja after Pakistan lose Asia Cup 2022 and looked at the reply of PCB chairman on Journalist. pic.twitter.com/3u8TLdxYNm
— CricketMAN2 (@ImTanujSingh) September 11, 2022
Story Highlights: Pak Cricket Board Chairman attacked verbally Indian journalist after losing to Sri Lanka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here