ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടും: എം.ബി.രാജേഷ്

ആക്രമകാരികളായ നായകളെ കൊല്ലാൻ സുപ്രീംകോടതിയുടെ അനുമതി തേടുമെന്ന് മന്ത്രി എം.ബി.രാജേഷ്. സ്കൂളുകൾ കേന്ദ്രീകരിച്ച് വാക്സിനേഷൻ ശക്തമാക്കും. കടിയേറ്റാലും അപകടകരം ആകരുത്. ഇതിനാണ് പ്രഥമ പരിഗണന നൽകി വാക്സിനേഷൻ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരുവു നായുകളുടെ ആക്രമണം വർധിച്ച പശ്ചാത്തലത്തിൽ ചേർന്ന ഉദ്യോഗസ്ഥ തലത്തിൽ യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മൃഗസ്നേഹികളെ പദ്ധതിയുടെ ഭാഗമാക്കും. കഴിഞ്ഞവർഷം നടത്തിയ വന്ധ്യംകരണത്തിന്റെ അത്രയും എണ്ണം ഇതുവരെ നടത്തി. തെരുവുനായകൾക്ക് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെയായിരിക്കും ഡ്രൈവ്. ഇതിനായി പ്രത്യേക വാഹനം വാടകയ്ക്ക് എടുക്കും. വാക്സിനേഷൻ ഡ്രൈവിനായി കൂടുതൽ പേർക്ക് പരിശീലനം നൽകും. വാക്സിനേഷനായുള്ള എമർജൻസി പർച്ചേസ് മൃഗസംരക്ഷണ വകുപ്പ് നടത്തുമെന്നും മന്ത്രി പറഞ്ഞു.
തെരുവു നായകൾക്ക് പഞ്ചായത്ത് തലത്തിൽ ഷെൽട്ടറുകൾ ആരംഭിക്കും. പ്രധാന ഹോട്ട്’ സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ വാക്സിനേഷൻ ശക്തമാക്കും. മാലിന്യനീക്കം ഉറപ്പാക്കാൻ ജില്ലാ കളക്ടർമാരുടെ യോഗം വിളിക്കുമെന്നും എം.ബി.രാജേഷ് പറഞ്ഞു.
Story Highlights: Will seek Supreme Court’s permission to kill dogs: MB Rajesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here