അതിരുതർക്കത്തെ തുടർന്ന് അയൽവാസി വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരത്ത് അതിരുതർക്കത്തെ തുടർന്ന് അയൽവാസി വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. മാമം ശീവേലിക്കോണം എം.ബി. ഭവനിൽ പ്രതിഭാകുമാരിക്കാണ് (55) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസിയായ വിജയനെ (58) ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. മതിൽ കെട്ടുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റം നടന്നു. തുടർന്ന് വിജയൻ വടിവാളുകൊണ്ട് പ്രതിഭാകുമാരിയെ വെട്ടുകയായിരുന്നു. ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്തതായി എസ്.ഐ സെന്തിൽകുമാർ പറഞ്ഞു.
Read Also: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു
Story Highlights: House Wife Stabbed By Neighbor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here