രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരിപ്പേറ്;സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി

രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരിപ്പേറ്. കായികമന്ത്രി അശോക് ചന്ദ്നക്ക് നേരെയാണ് ഷൂ എറിഞ്ഞത്. കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ അനുയായികളാണ് മന്ത്രി അശോക് ചന്ദ്നക്ക് നേരെ ചെരുപ്പ് എറിഞ്ഞതെന്ന് ആരോപണമുയർന്നു.(slipper throw to rajasthan minister ashok chandana)
ചെരുപ്പ് എറിഞ്ഞ പ്രവർത്തകർ സച്ചിൻ പൈലറ്റിനായി മുദ്രാവാക്യവും വിളിച്ചു.സംഭവത്തിന് പിന്നാലെ സച്ചിൻ പൈലറ്റിനെ വിമർശിച്ച് മന്ത്രി അശോക് ചന്ദ്ന രംഗത്തെത്തി. തനിക്ക് നേരെ ചെരുപ്പ് എറിഞ്ഞാൽ പൈലറ്റ് മുഖ്യമന്ത്രിയാകുമെങ്കിൽ ആകട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
താൻ സംഘർഷത്തിന് ഇല്ലെന്നും സംഘർഷമുണ്ടായാൽ ഒരാളെ ശേഷിക്കൂവെന്നും താൻ അത് ആഗ്രഹിക്കുന്നില്ലെന്നും അശോക് ചന്ദ്ന പറഞ്ഞു. ഗുർജ്ജർ നേതാവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന പരിപാടിയിൽ സച്ചിൻ പൈലറ്റിനെ വിളിക്കാഞ്ഞതാണ് പ്രകോപനത്തിന് കാരണം.
Story Highlights: slipper throw to rajasthan minister ashok chandana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here