Advertisement

ആസാദ് കശ്മീര്‍ പരാമര്‍ശം; കെ.ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവില്ല

September 13, 2022
Google News 3 minutes Read
no order to file case against KT Jaleel in Azad Kashmir remarks

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ. ടി ജലീലിനെതിരെ കേസെടുക്കണമെന്ന് ഉത്തരവില്ല. കേസ് സെപ്തംബര്‍ 14ന് വീണ്ടും പരിഗണിക്കും എന്നുമാത്രമാണ് ഡല്‍ഹി റോസ് അവന്യു കോടതി വ്യക്തമാക്കിയത്. കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടത് ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.( no order to file case against KT Jaleel in Azad Kashmir remarks)

വാക്കാല്‍ ആണ് ഇന്നലെ കോടതി ജലീലിനെതിരെ കേസെടുക്കാന്‍ പറഞ്ഞത്. ഡെയ്‌ലി ഓര്‍ഡറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതിലാണ് കേസെടുക്കാന്‍ നിര്‍ദേശം കോടതി നല്‍കാത്തത്. കോടതി വിധി നാളെയാണ് പുറത്തുവരിക. പരാതിക്കാരനായ അഭിഭാഷകന്റെ വാദങ്ങളുടെ ചുരുക്കരൂപവും കേസെടുക്കണമെന്ന അഭ്യര്‍ത്ഥനയും മാത്രമാണ് ഡെയ്‌ലി ഓര്‍ഡറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

Read Also: ആസാദ് കശ്മീർ എന്ന് എഴുതിയത് ഡബിൾ ഇൻവർട്ടഡ് കോമയിൽ; വിശദീകരണവുമായി കെ.ടി. ജലീൽ

ജലീലിനെതിരെ കേസെടുക്കണമെന്ന് കാട്ടി താന്‍ നല്‍കിയ അപ്പീലിലും പരാതിയിലും ഡല്‍ഹി പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതി അഭിഭാഷകനായ ജി എസ് മണിയാണ് കോടതിയെ സമീപിച്ചത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നായിരുന്നു അഭിഭാഷകന്റെ ഹര്‍ജി.

Read Also: ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരം; എം ടി രമേശ്

വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ കെ.ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്വായ്പ്പൂര്‍ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കല്‍, പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് എന്നീ രണ്ട് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Story Highlights: no order to file case against KT Jaleel in Azad Kashmir remarks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here