ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷ; മുഖ്യമന്ത്രിയുടെ മൗനം അപകടകരം; എം ടി രമേശ്

കശ്മീർ പരാമർശത്തിൽ കെ ടി ജലീലിനെതിരെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് അപകടകരമെന്ന് ബിജെപി നേതാവ് എം ടി രമേശ്. കെ ടി ജലീലിന്‍റേത് രാജ്യദ്രോഹ നിലപാടെന്ന് എം ടി രമേശ് വിമര്‍ശിച്ചു. വിവാദത്തിൽ ഉറച്ച് നിൽക്കുന്ന കെ ടി ജലീലിനെതിരെ നടപടി സ്വീകരിക്കാത്തതെന്തെന്ന് എം ടി രമേശ് പറഞ്ഞു. ആസാദ് കശ്മീർ എന്നത് പാകിസ്താൻ ഭാഷയും ശൈലിയുമാണ്.(mt ramesh against pinarayi and kt jaleel)
എങ്ങനെയാണ് കേരളത്തിലെ ഒരു എംഎൽഎ ഇക്കാര്യം പറയുക. പാകിസ്താൻ വാദത്തെ എംഎൽഎ ന്യായീകരിക്കുന്നത് വിചിത്രമായ വസ്തുതയാണ്. ജലീൽ അത് പറഞ്ഞതിൽ അത്ഭുതമില്ല. എംഎൽഎയുടെ പ്രസ്താവനയെക്കാൾ അപകടം മുഖ്യമന്ത്രിയുടെ മൗനമാണെന്നും എം ടി രമേശ് കുറ്റപ്പെടുത്തി. ഇടതുമുന്നണിയോ സിപിഎമ്മോ ഇതുവരെ ജലീലിനെ തള്ളി പറഞ്ഞില്ല. ജലീലിനെതിരെ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം കെ ടി ജലീൽ മാപ്പ് പറഞ്ഞ് നിയമ നടപടി നേരിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വിവാദ പരാമർശം പിൻവലിച്ചതുകൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ലെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ബിജെപി ശക്തമായി പ്രതിഷേധിക്കും. ഇന്ത്യൻ അതിർത്ഥി അംഗീകരിക്കാത്ത കെ ടി ജലീലിന്റെ സ്ഥാനം പാകിസ്താനിലാണ്.
പാകിസ്താൻ ചാരനെ പോലെയാണ് ജലീലിൻ്റെ വാക്കുകൾ.ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല.ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീൽ.നിയമ നടപടി നേരിടണം, മാപ്പ് പറയണം.ജലീലിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Story Highlights: mt ramesh against pinarayi and kt jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here