തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ പ്രതിഷേധം; ബിജെപി മാര്‍ച്ചിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു

കൊല്‍ക്കത്തയില്‍ ബിജെപി പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പ് കത്തിനശിച്ചു. സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. തൃണമൂല്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള പ്രതിഷേധം എന്ന രീതിയിലാണ് ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്. ഇതിനിടെയിലായിരുന്നു പൊലീസ് ജീപ്പിന് തീപിടിച്ചത്.
മാര്‍ച്ച് മെഗാറാലിയായി കൊല്‍ക്കത്തയിലേക്ക് നീങ്ങാനുള്ള നീക്കത്തിനിടെ ബിജെപി നേതാക്കളായ സുവേന്ദു അധികാരി അടക്കമുള്ള പ്രമുഖ നേതാക്കളെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also: രാജസ്ഥാനിൽ മന്ത്രിക്ക് നേരെ ചെരിപ്പേറ്;സച്ചിൻ പൈലറ്റിന്റെ അനുയായികളെന്ന് മന്ത്രി
പൊലീസ് ജീപ്പ് കത്തിനശിച്ചതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നൂറുകണക്കിനാളുകളാണ് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തി വീശി. മാര്‍ച്ച് പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി ഉള്‍പ്പെടെ പ്രയോഗിച്ചു.
Read Also: ഹൈദരാബാദിൽ തീപിടുത്തം; 7 മരണം
Story Highlights: police jeep set fired during bjp protest in kolkata
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here