മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് തല്ലിത്തകര്‍ത്തു
മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിയുടെ വീട് തല്ലിത്തകര്‍ത്തു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. മൂന്നുവയസുകാരിയായ നഴ്‌സറി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത സ്‌കൂള്‍ ബസ് ഡ്രൈവറുടെ വീടാണ് തല്ലിത്തകര്‍ത്തത്. പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അക്രമം.
അതേസമയം അനധികൃത നിര്‍മാണമായതിനാലാണ് വീട് തല്ലിപ്പൊളിച്ചതെന്നാണ് അധികൃതര്‍ക്ക് പൊലീസ് നല്‍കിയ വിശദീകരണം. വലിയ ചുറ്റികയും മറ്റുപകരണങ്ങളുമുപയോഗിച്ചാണ് കട്ടകൊണ്ടുനിര്‍മിച്ച വീട് തകര്‍ത്തത്.
കുട്ടിയെ പ്രതി ഉപദ്രവിക്കുന്ന സമയത്ത് ബസിലുണ്ടായിരുന്ന വനിതാ അറ്റന്ററെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബസ് ഡ്രൈവര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തി.
Read Also: കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു; പ്രതി പിടിയിൽ
ഭോപ്പാലിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സ്‌കൂള്‍ വിട്ട് ബസില്‍ വീട്ടിലേക്ക് ബസില്‍ പോകുമ്പോഴായിരുന്നു പീഡനം. വീട്ടിലെത്തിയ ശേഷം കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മാതാപിതാക്കള്‍ വിവരം ചോദിച്ചറിയുകയായിരുന്നു.
Story Highlights: rape accused’s house demolished by police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here