കങ്കണ ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധിയായി എത്തുന്നത് മലയാളികളുടെ പ്രിയതാരം; ‘എമർജൻസി’യുടെ ക്യാരക്ടർ പോസ്റ്റർ

ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ‘എമർജൻസി’ എന്ന ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. സഞ്ജയ് ഗാന്ധിയുടെ പോസ്റ്ററാണ് ഇറങ്ങിയത്. മലയാളി താരം വിശാഖ് നായരാണ് സഞ്ജയ് ഗാന്ധിയായെത്തുന്നത്. കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ താരം തന്നെയാണ് പ്രധാനവേഷത്തിലെത്തുന്നത്.
സഞ്ജയ് ഗാന്ധിയുടെ വേഷം അഭിനയിക്കാൻ പറ്റുന്നത് ശരിക്കും അംഗീകാരമാണെന്ന് പോസ്റ്റർ പങ്കുവെച്ചുകൊണ്ട് വിശാഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കങ്കണയ്ക്കും സംഘത്തിനുമൊപ്പം ജോലി ചെയ്യാൻ അവസരം ലഭിച്ചതിലുള്ള സന്തോഷവും വിശാഖ് പ്രകടിപ്പിക്കുന്നുണ്ട്.
പവർഹൗസ് ഓഫ് ടാലന്റ് എന്നാണ് വിശാഖിന്റെ കാരക്റ്റർ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് കങ്കണ എഴുതിയത്. ഇന്ദിരയുടെ ആത്മാവായിരുന്നു സഞ്ജയ്. അവർക്ക് ഇഷ്ടമായതും നഷ്ടമായതും എന്നും കങ്കണ കുറിച്ചു. ആനന്ദം എന്ന ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രമാണ് വിശാഖിനെ ശ്രദ്ധേയനാക്കിയത്. പുത്തൻപണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ, ഹൃദയം തുടങ്ങിയ ചിത്രങ്ങളിലും വിശാഖ് സാന്നിധ്യമറിയിച്ചു.
Read Also: Emergency: ഇന്ദിരാ ഗാന്ധിയായി കങ്കണ, അടല് ബിഹാരി വാജ്പേയായി ശ്രേയസ് തല്പാഡെ
‘മണികർണിക’യ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എമർജൻസി’. സാം മനേക് ഷാ ആയി മിലിന്ദ് സോമനും പുപുൽ ജയകർ ആയി മഹിമാ ചൗധരിയും ജയപ്രകാശ് നാരയണായി അനുപം ഖേറും എത്തുന്നു. ശ്രേയസ് തൽപഡേയാണ് അടൽ ബിഹാരി വാജ്പേയിയുടെ വേഷത്തിൽ. റിതേഷ് ഷാ ആണ് ‘എമർജൻസി’യുടെ തിരക്കഥ ഒരുക്കിയത്.
Story Highlights: Vishak Nair joins Kangana Ranaut starrer Emergency as Sanjay Gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here