ആസാദ് കാശ്മീർ പരാമർശം; കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ആസാദ് കാശ്മീർ പരാമർശത്തിൽ കെ.ടി.ജലീലിനെതിരായ പരാതി ഡൽഹി റോസ് അവന്യു കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വാക്കാൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നൽകിയ നിർദേശം പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്നത്തെ നടപടിക്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ് ( case against k t jaleel ).
Read Also: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരം; ജനബോധന യാത്ര ഇന്ന് മൂലമ്പള്ളിയിൽ ആരംഭിക്കും
സാമൂഹ്യ മാധ്യമങ്ങളിലെ പരാമർശത്തിന് കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് വിവിധ ഇടങ്ങളിൽ കേസ് രജിസ്റ്റർ ചെയ്യാം എന്നായിരുന്നു ഹർജിക്കാരന്റെ വാദം. പ്രസിദ്ധീകരിച്ച ഉത്തരവിൽ ഇന്ന് കേസിൽ അന്തിമവിധി പറയുമെന്നാണ് കോടതി രേഖപ്പെടുത്തിയിരിക്കുന്നത്. രേഖാമൂലമുള്ള നിർദേശം ഇല്ലാത്തതിനാൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയാറായിട്ടില്ലെങ്കിൽ കേസിൽ കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കും.
കേസെടുക്കാൻ നൽകിയ നിർദേശം ഉത്തരവിന്റെ ഭാഗമായി ഉൾപ്പെടാതിരുന്ന വിഷയം ഇന്ന് കോടതിയുടെ ശ്രദ്ധയിൽ എത്തിക്കും എന്ന് പരാതിക്കാരനായ സുപ്രീംകോടതി അഭിഭാഷകൻ ജി.എസ്.മണി പറഞ്ഞു.
Story Highlights: case against k t jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here