Advertisement

പച്ചമാംസം കഴിച്ചാൽ നായ്ക്കൾ അക്രമകാരികളാവുമോ?; വിദഗ്ധർ പറയുന്നതിങ്ങനെ

September 14, 2022
Google News 1 minute Read

തെരുവുനായ്ക്കളുടെ ആക്രമണമാണ് ഇപ്പോൾ നമ്മുടെ പ്രശ്നം. എല്ലാ ദിവസവും തെരുവുനായ ആക്രമണത്തിൻ്റെ വാർത്തകൾ വരുന്നു. തെരുവുനായകൾ ഇങ്ങനെ അക്രമകാരികളായതിനെപ്പറ്റി പല തരത്തിലുള്ള വിശദീകരണങ്ങൾ വരുന്നുണ്ട്. ഇതിലൊന്നായിരുന്നു പച്ച മാസം. അറവുശാലകൾ പുറന്തള്ളുന്ന പച്ചമാസം കഴിച്ച് അതിഷ്ടപ്പെട്ട നായ്ക്കൾ ഈ പച്ചമാംസത്തിനു വേണ്ടിയാണ് ആളുകളെ ആക്രമിക്കുന്നതെന്നാണ് വാദം. എന്നാൽ ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്.

എറണാകുളം വൈറ്റില സൂ പെറ്റ് ഹോസ്പിറ്റലിലെ സീനിയർ വെറ്ററിനേറിയൻ ഡോ. സോണിക പറയുന്നത് ഈ വാദത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നാണ്. അങ്ങനെയെങ്കിൽ പച്ചക്കറികളും മറ്റും കഴിക്കുന്ന നായ്ക്കൾ പാവത്താന്മാരാവണ്ടേ എന്ന് ഡോ. സോണിക ചോദിക്കുന്നു. അറവുശാലകളാണല്ലോ പച്ചമാംസം മാലിന്യമായി പുറന്തള്ളുന്നത്. ഈ വാദം ശരിയാണെങ്കിൽ ആ പരിസരത്തുള്ള നായ്ക്കളേ അക്രമകാരികളാവാൻ പാടുള്ളൂ. ഇതങ്ങനെയല്ലല്ലോ. നായ്ക്കളിൽ അക്രമകാരികളായവരുമുണ്ട് പാവത്താന്മാരുമുണ്ട്. നായ്ക്കളെ വാക്സിനേഷൻ ചെയ്യുമ്പോഴും കൊല്ലുമ്പോഴുമൊക്കെ ഇങ്ങനെ അക്രമകാരികൾ അതിൽ ഉൾപ്പെടാനിടയില്ല. കാരണം, ഇണക്കമുള്ള പാവത്താന്മാരായ നായ്ക്കളെയേ പിടികൂടാൻ പറ്റൂ. അവർ വിളിച്ചാൽ അടുത്തുവരും. അല്ലാത്തവരൊക്കെ ഒളിച്ചുനിൽക്കും. പിടിതരില്ല എന്നും ഡോ. സോണിക 24നോട് പറഞ്ഞു.

ലോക പ്രശസ്ത ആനിമൽ ബിഹേവിയറിസ്റ്റ് ജൂലിയ ലാംഗ്ലാൻഡ്സ് പറയുന്നതും ഇങ്ങനെയാണ്. പച്ചമാംസം കഴിച്ചാൽ നായ്ക്കൾ ആക്രമണകാരികളാവില്ല. വേട്ടയാടൽ മൃഗങ്ങളുടെ സ്വാഭാവികമായ സ്വഭാവമാണ്. ഇതാണ് പലപ്പോഴും സംഭവിക്കുന്നത്. കഴിക്കുന്നതും ആക്രമണവും തമ്മിൽ ബന്ധമില്ല എന്നും ജൂലിയ പറയുന്നു.

Story Highlights: dog aggression raw meat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here