Advertisement

മുതലപ്പൊഴി ബോട്ടപകടം; കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത്

September 14, 2022
1 minute Read

മുതലപ്പൊഴി ബോട്ടപകടത്തിൽ കണ്ടെത്തിയ മൃതദേഹം മുഹമ്മദ് മുസ്തഫയുടേത് (16). കഴിഞ്ഞ വ്യാഴാഴ്ച പനത്തുറ കടലിൽ കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎൻഎ ഫലത്തിലാണ് സ്ഥിരീകരണം.
മുതലപ്പൊഴി ബോട്ടപകടത്തിൽ ഇനി കണ്ടെത്തേണ്ടത് വർക്കല രാമന്തളി സ്വദേശി അബ്ദുൽ സമദിനെ മാത്രം മാണ്. കഴിഞ്ഞദിവസം കണ്ടെത്തിയ മുഹമ്മദ് ഉസ്മാന്റെ സഹോദരനാണ് മുസ്തഫ. ബോട്ടുടമ കഹാറിന്റെ മക്കളാണ് ഉസ്‌മാനും മുസ്തഫയും.

Read Also: മുതലപ്പൊഴി ബോട്ടപകടത്തിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മർവ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തിൽപെട്ടത്. ര​ണ്ടു​പേ​രു​ടെ മ​ര​ണ​ത്തി​നും ഏ​ഴ് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​രെ കാ​ണാ​താ​വുകയായിരുന്നു. വി​ഴി​ഞ്ഞ​ത്ത് നി​ന്നു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ങ്ങ​ൽ വി​ദ​ഗ്​​ധ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് തി​ര​ച്ചി​ൽ നടത്തിയത്.

Story Highlights: Muthalapozhi Boat Accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement