Advertisement

ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു; മഹ്‌മൂദുള്ള പുറത്ത്

September 14, 2022
Google News 5 minutes Read

ഈ വർഷം ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷത്തെ ടി-20 ലോകകപ്പിൽ ടീമിനെ നയിച്ച മുതിർന്ന താരം മഹ്‌മൂദുള്ളയെ 15 അംഗ ടീമിൽ പരിഗണിച്ചില്ല. അടുത്തിടെ ടി-20കളിൽ നിന്ന് വിരമിച്ച മുഷ്ഫിക്കർ റഹീം ഉൾപ്പെടെ ഈ മാസം ദുബായിൽ നടന്ന ഏഷ്യാ കപ്പിൽ കളിച്ച 5 താരങ്ങളെയും ലോകകപ്പിൽ പരിഗണിച്ചില്ല.

ഏഷ്യാ കപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെട അനാമുൽ ഹഖ്, മുഹമ്മദ് നയിം, പർവേസ് ഹുസൈൻ, മെഹദി ഹസൻ എന്നിവരെയാണ് ടി-20 ലോകകപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത്. ഇവർക്ക് പകരം നസ്‌മുൽ ഹുസൈൻ, ലിറ്റൺ ദാസ്, യാസിർ അലി, നൂറുൽ ഹസൻ, ഹസൻ മഹ്‌മൂദ് എന്നിവർ ലോകകപ്പ് ടീമിൽ ഉൾപ്പെട്ടു. ഷൊരീഫുൽ ഇസ്ലാം, റിഷാദ് ഹുസൈൻ, മെഹദി ഹസൻ, സൗമ്യ സർക്കാർ എന്നിവരാണ് റിസർവ് താരങ്ങൾ. ഷാക്കിബ് അൽ ഹസൻ ടീമിനെ നയിക്കും.

ന്യൂസീലൻഡും പാകിസ്താനും ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഈ ടീം തന്നെയാവും ബംഗ്ലാദേശിനായി കളിക്കുക.

ടി-20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം:

Shakib Al Hasan, Sabbir Rahman, Mehidy Hasan Miraz, Afif Hossain, Mossadek Hossain, Liton Das, Yasir Ali, Nurul Hasan, Mustafizur Rahman, Saifuddin, Taskin Ahmed, Ebadot Hossain, Hasan Mahmud, Najmul Hossain, Nasum Ahmed

Story Highlights: t20 world cup bangladesh team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here