ഇവിടെ മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചത് ബ്രിട്ടിഷുകാർ’; ഇന്ത്യയ്‌ക്കെതിരെയുള്ള പരിഹാസത്തിൽ മറുപടി നൽകി ശശി തരൂർ

അമേരിക്കന്‍ ടിവി അവതാരകൻ ഇന്ത്യയ്ക്കെതിരെ നടത്തിയ പരിഹാസ പരാമർശത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഇന്ത്യയില്‍ ഏറ്റവും മികച്ച കെട്ടിടങ്ങള്‍ ബ്രിട്ടിഷുകാരാണ് നിർമിച്ചതെന്നും സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തില്‍ ഒരു കെട്ടിടം പോലും ഇന്ത്യയിൽ നിർമിച്ചിട്ടില്ല എന്നുമായിരുന്നു ഫോക്‌സ് ന്യൂസ് അവതാരകന്‍ ടക്കര്‍ കാള്‍സന്റെ പരാമര്‍ശം. ഇതിനെതിരെയാണ് ശശി തരൂർ പ്രതികരിച്ചത്.(Tharoor fumes as US TV host comments on British India)
എലിസബത്ത് രാജ്ഞിയുടെ വിയോഗവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ചർച്ചയിലാണ് അവതാരകൻ കാൾസൻ ഇങ്ങനെ പറഞ്ഞത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും ബ്രിട്ടിഷുകാര്‍ നിര്‍മിച്ച ബോംബെ റെയിൽവേ സ്റ്റേഷന്‍ പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഇന്ത്യയിലുണ്ടായോ? ഏറെ വിഷമത്തോടെ തന്നെ ഇല്ല എന്ന് പറയേണ്ടി വരും എന്നാണ് കാൾസൻ പറഞ്ഞത്.
ഈ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ശശി തരൂർ പ്രതികരിച്ചത്. ‘ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളില്‍ അതു പ്രകടിപ്പിക്കാന്‍ പാകത്തിനുള്ള ഒരു ബട്ടണ്‍ കൂടി ട്വിറ്ററില്‍ വേണമെന്നാണ് ഞാന്‍ കരുതുന്നു. തല്‍ക്കാലം ഈ ഇമോജി കൊണ്ട് ഞാന്‍ തൃപ്തിപ്പെടുന്നു’ എന്നാണ് അദ്ദേഹം കുറിച്ചത്. രണ്ട് ദേഷ്യത്തിലുള്ള ഇമോജികളാണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Story Highlights: Tharoor fumes as US TV host comments on British India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here