Advertisement

ഡ്യുറൻഡ് കപ്പ്: സെൽഫ് ഗോളിൽ ഹൈദരാബാദിനെ വീഴ്ത്തി ബെംഗളൂരു ഫൈനലിൽ

September 15, 2022
Google News 1 minute Read

ഡ്യുറൻഡ് കപ്പിൽ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് ബെംഗളൂരു എഫ്സി. ഇന്ന് നടന്ന സെമിഫൈനലിൽ ഹൈദരാബാദ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനു മറികടന്നാണ് ബെംഗളൂരു ഫൈനൽ പ്രവേശനം നേടിയത്. 31ആം മിനിട്ടിൽ ബെംഗളൂരു താരം പ്രബീർ ദാസ് നൽകിയ ക്രോസ് ഹൈദരാബാദ് താരം ഒഡേയ് സബാല സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഗോൾ മടക്കാൻ ഹൈദരാബാദ് കിണഞ്ഞുശ്രമിച്ചെങ്കിലും പഴുതടച്ച പ്രതിരോധം തീർത്ത ബെംഗളൂരു ജയവും ഫൈനൽ പ്രവേശനവും നേടുകയായിരുന്നു. ഈ മാസം 18നു നടക്കുന്ന ഫൈനലിൽ ബെംഗളൂരു മുംബൈ സിറ്റി എഫ്സിയെ നേരിടും. ഐലീഗ് ക്ലബ് മൊഹമ്മദനെയാണ് മുംബൈ സെമിയിൽ കീഴടക്കിയത്.

Story Highlights: durand cup bengaluru won hyderabad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here