ദുബായിൽ പുതിയ സംരംഭങ്ങളുമായി ഐസിഎൽ ഗ്രൂപ്പ്

ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനിയായ ഐസിഎൽ ഗ്രൂപ്പ് ദുബായിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നു. നിക്ഷേപം, ഗോൾഡ് ട്രേഡിംഗ്, ഫിനാൻഷ്യൽ ബ്രോക്കറേജ് എന്നിവയിലാണ് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതെന്ന് ഐസിഎൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അഡ്വ. കെ.ജി അനിൽ കുമാർ അറിയിച്ചു. ഔദ് മേത്ത കരാമയിലെ ഓഫീസ് കോർട്ട് ബിൽഡിംഗിലാണ് കോൺഗ്ലോമറേറ്റിന്റെ കോർപ്പറേറ്റ് ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ( ICL Group with new ventures in Dubai ).
ഭക്ഷണം, ഇലക്‌ട്രോണിക്‌സ്, ടൂറിസം, ആരോഗ്യം, എനർജി, വിദ്യാഭ്യാസം, സ്‌പോർട്‌സ്, റീട്ടെയിൽ തുടങ്ങി വിവിധ വിഭാഗങ്ങളിൽ ഐസിഎൽ ഇൻവെസ്റ്റ്‌മെന്റ് സേവനം നൽകുന്നുണ്ട്. ആവശ്യകതകൾ അനുസരിച്ച് ഏറ്റവും ലളിതമായ നിബന്ധനകളാണ് കമ്പനി മുന്നോട്ട് വെയ്ക്കുന്നത്. മിഡിൽ ഈസ്റ്റ് മേഖലയിലെ യെല്ലോ മെറ്റൽ വിഭാഗത്തിൽ വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഒരു പ്രധാന ലക്ഷ്യസ്ഥാനം കൂടിയാണ് ഐസിഎൽ ഗോൾഡ് ട്രേഡിംഗ്.
ലളിതമായ വ്യവസ്ഥകളിലൂടെ നിക്ഷേപത്തിലും വ്യാപാരത്തിലും ഉപഭോക്താക്കൾക്ക് ആവശ്യങ്ങൾ ലഭ്യമാക്കുക എന്നതാണ് ദുബായിലെ പുതിയ സംരംഭം കൊണ്ട് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് മാനേജിംഗ് ഡയറക്ടർ കെ.ജി അനിൽ കുമാർ പറഞ്ഞു. യുഎഇയിലെ തങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് ബാങ്കിംഗ് മേഖലയിലെ മികച്ച സേവനങ്ങൾ നൽകും. തങ്ങളുടെ പരിചയസമ്പന്നരായ പ്രൊഫഷണൽ ടീമിന്റെ പിന്തുണയോടെ വലിയ പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. 054 4115151 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലൂടെ ഉപഭോക്താക്കൾക്ക് നേരിട്ട് ബന്ധപ്പെടാം.
Story Highlights: ICL Group with new ventures in Dubai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here