Advertisement

മലയാളിയുടെ കായിക വായനയിലെ ഏറ്റവും സുന്ദരമായ എഴുത്തുകൾ; നഷ്ടമായത് കായിക ലോകത്തെ എൻസൈക്ലോപീഡിയയെ

September 15, 2022
Google News 2 minutes Read
Sports journalist d. Sudharshan Kumar; Encyclopedia of sports

മലയാളിയുടെ കായിക വായനയിലെ ഏറ്റവും സുന്ദരമായ എഴുത്തുകൾ അയിരുന്നു സുദർശൻ കുമാർ എന്ന സ്പോർട്സ് ജേർണലിസ്റ്റിന് കേരള മാധ്യമ രംഗത്ത് വലിയ ഇടം നേടി കൊടുത്തത്. കായിക ലോകത്തെ ജീവിതത്തോട് ചേർത്ത് പിടിച്ച സുദർശൻ കുമാർ ഫുട്ബാളിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു. അതുകൊണ്ട് തന്നെ കായിക ലോകത്തെ എൻസൈക്ലോപീഡിയ എന്ന് വിശേഷിപ്പിക്കാൻ മാത്രം അറിവുകളുള്ള വ്യക്തിയായിരുന്നു സുദർശൻ കുമാർ.

സ്‌പോർട്‌സ് ജേർണലിസ്റ്റായി തിളങ്ങുമ്പോളും രാഷ്ട്രീയം, സാഹിത്യം, മലയാളഭാഷ എന്നീ മേഖലകളും അദ്ദേഹം ഭം​ഗിയായി കൈകാര്യം ചെയ്തു. കോളജ് അധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം പക്ഷെ വളരെ കാലം മുന്നോട്ട് കൊണ്ട് പോകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പല കാര്യങ്ങൾകൊണ്ടും പത്രപ്രവർത്തനത്തിലേക്ക് മാറുകയായിരുന്നു സുദർശൻ കുമാർ.

Read Also: സ്പോർട്സ് ജേർണലിസ്റ്റ് ഡി. സുദർശൻ കുമാർ അന്തരിച്ചു

കായിക ലോകത്തെ ചടുലമായ നീക്കങ്ങളഉം ഹൃദയം കീഴടക്കുന്ന വിജയ പരാജയങ്ങളും വാക്കുകളിൽ നിറയ്ക്കുബോൾ തന്നെ രാഷ്ട്രീയ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനും വിലയിരുത്താനും അദ്ദേഹത്തിന് കഴിഞ്ഞു. ദീപികയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായി ഏറെക്കാലം പ്രവർത്തിച്ച ഇദ്ദേഹം ഇന്ത്യ വിഷൻ സ്പോർട്സ് എഡിറ്ററായിരുന്നു. റിപ്പോർട്ടർ ടി വി , മംഗളം ജീവൻ ടി വി എന്നിവിടങ്ങളിലും ഏറെ കാലം പ്രവർത്തിച്ചു. കായിക ലോകത്തെ ചേർത്ത് പിടിച്ച സുദർശന്റെ കായിക വിലയിരുത്തലുകളും എഴുത്തും ജീവിത ഗന്ധി തന്നെയായിരുന്നു.

ഇളയ മകൻ ഫുട്ബോളിന്റെ ലോകത്തേക്ക് കടന്നതിനു പിന്നിലും സുദർശന്റെ ഫുട്ബോളിനോടുള്ള ഇഷ്ടത്തിന്റെ സ്വാധീനമുണ്ട്. കേരള ഫുട്ബോളിന്റെ മുഴുവൻ കഥകളും അദ്ദേഹത്തിന് മനഃപാഠമായിരുന്നു എന്നതാണ് ഏറെ പ്രധാനം. കേരള ഫുട്‌ബോളിന്റെ ചരിത്രത്തെ കുറിച്ച് പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ ശ്രദ്ധ നേടി. വിദേശ ഫുട്‌ബോളിന്റെ വളർച്ചയും ശൈലികളും കേരളീയ സാഹചര്യങ്ങളുമായി താരമത്യം ചെയ്യുന്നതായിരുന്നു പുസ്തകത്തിന്റെ പ്രമേയം.

പ്രതിഭാശാലികളായ കായിക താരങ്ങളെയും പരിശീലകരെയും കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന സുദർശൻ കളിക്കളത്തിൽ ഒന്നുമാകാതെ പോയ പ്രതിഭയുള്ള താരങ്ങളുടെ മാനസികാവസ്ഥയെയും ജനങ്ങളിലെത്തിച്ചു. മലയാള മാധ്യമ ലോകത്തിന് നഷ്ടമാകുന്നത് ഹൃദയം കൊണ്ട് കായിക ലോകത്തെ പറ്റി എഴുതിയ ജേർണലിസ്റ്റിനെയാണ്.

Story Highlights: Sports journalist d. Sudharshan Kumar; Encyclopedia of sports

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here