Advertisement

‘ഒരു പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് പട്ടിയുടെ കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌ സ്‌പോട്ട്’: മന്ത്രി ജെ.ചിഞ്ചുറാണി

September 15, 2022
Google News 3 minutes Read

ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം.(stray dog bite ten people in panchayath declared as hot spot)

സംസ്ഥാനത്ത് തെരുവുനായ ശല്യം കൂടുതലുള്ള 660 പ്രദേശങ്ങള്‍ കണ്ടെത്തി. തെരുവുനായകള്‍ക്ക് പേവിഷ പ്രതിരോധ വാക്‌സിൻ നല്‍കാനായി നാലുലക്ഷം ഡോസ് കൂടി ഉടന്‍വാങ്ങുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി അറിയിച്ചു.

Read Also: ക്യൂന്‍ എലിസബത്തിന്റെ വിയോഗത്തിന് പിന്നാലെ ഹാരി രാജകുമാരനെ പ്രശംസിച്ചും വില്യമിനെ പരിഹസിച്ചും നെറ്റിസണ്‍സ്

‘സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം വേണം. 2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവയ്ക്കണം, അത് കുടുംബശ്രീയെ ഏല്‍പ്പിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയില്‍നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. പഞ്ചായത്തില്‍ പത്തിലധികം പേര്‍ക്ക് നായ കടിയേറ്റ പ്രദേശം ഉണ്ടെങ്കില്‍ അതിനെ ഹോട്ട് സ്‌പോട്ടായാണ് കണക്കാക്കുന്നത്’- മന്ത്രി പറഞ്ഞു.

Story Highlights: stray dog bite ten people in panchayath declared as hot spot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here