തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്

കോഴിക്കോട് തെരുവുനായ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരുക്ക്. ചെറുപ്പ ചെട്ടിക്കടവ് സ്വദേശി ഷബീർ കോയസൻ, അഭിലാഷ് എന്നിവർക്ക് പരിക്കുപറ്റിയത്.ഇന്നലെ രാത്രി 12 മണിക്ക് മാവൂർ കൽപ്പള്ളിയിൽ വെച്ചാണ് തെരുവ് നായ ബൈക്ക് യാത്രക്കാരെ ആക്രമിച്ചത്.നായ ബൈക്കിനു മുകളിലേക്ക് ചാടുകയായിരുന്നു.
അതേസമയം തെരുവുനായകളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു . ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായി.
Read Also: ‘നായ്ക്കളെ കൂട്ടത്തോടെ കൊന്നതിന്റെ ഫലമായാണ് സൂറത്തിൽ പ്ലേഗ് ഉണ്ടായത്’ ; കോഴിക്കോട് മേയർ ബീന ഫിലിപ്പ്
ഇതിനിടെ തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍ക്കുലര്‍ സംസ്ഥാന പൊലീസ് മേധാവിവഴി പുറപ്പെടുവിക്കാനും നിര്‍ദേശിച്ചു. നായകളെ അനധികൃതമായി കൊല്ലുന്നുണ്ടെന്ന് അമിക്കസ്‌ക്യൂറി അറിയിച്ചതിനെത്തുടര്‍ന്നാണിത്. വിഷയം വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
Story Highlights: Street dogs attack biker in Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here