Advertisement

ഈ ചീറ്റകളാണ് ആ ചീറ്റകൾ; രാജ്യത്ത് എത്തിക്കുന്ന ചീറ്റകളുടെ വിഡിയോ വൈറൽ

September 16, 2022
Google News 2 minutes Read
cheetahs coming india video

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെത്തിക്കുന്ന ചീറ്റകളുടെ വിഡിയോ വൈറൽ. നാളെ എത്തിക്കുന്ന എട്ട് ചീറ്റകളിൽ രണ്ട് ചീറ്റകളുടെ വിഡിയോ ആണ് വാർത്താ ഏജൻസിയായ എഎൻഐ പങ്കുവച്ചിരിക്കുന്നത്. നമീബിയയിലെ ദേശീയോദ്യാനത്തിലുള്ള മരത്തണലിൽ വിശ്രമിക്കുന്ന ചീറ്റപ്പുലികളാണ് വിഡിയോയിൽ ഉള്ളത്. (cheetahs coming india video)

പ്രധാനമന്ത്രിയുടെ 72ആം ജന്മദിനമായ സെപ്തംബർ 17ന് നമീബിയയിൽ നിന്നാണ് പ്രായപൂർത്തിയായ 8 ചീറ്റകളെ മധ്യപ്രദേശിലുള്ള കുനോ വന്യജീവി സങ്കേതത്തിൽ എത്തിക്കുക. ചീറ്റകൾക്ക് വീടൊരുക്കുന്നതിനായി 150 ഓളം കുടുംബങ്ങളെമാറ്റിപാർപ്പിച്ചു. കുനോ വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള 20ഓളം ഗ്രാമങ്ങളിൽ നിന്നാണ് ഈ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.

Read Also: 91 കൊലപാതക കേസുകള്‍, നീണ്ട ജയില്‍വാസം; ‘ചീറ്റമിത്ര’യായി നിയോഗിക്കപ്പെട്ട് ഒരു കൊള്ളക്കാരന്‍

70 വർഷങ്ങൾക്കു മുൻപ് രാജ്യത്ത് വംശനാശം സംഭവിച്ച ജീവിവർഗമായ ചീറ്റകളെ സ്വീകരിക്കുന്നതിനായി കുനോ വന്യജീവി സങ്കേതത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ചീറ്റകൾ മനുഷ്യരെ ആക്രമിക്കാറില്ലെങ്കിലും അവയുടെ ആവാസ വ്യവസ്ഥയ്ക്ക് ശല്യമുണ്ടാവാതിരിക്കാനായാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതെന്ന് അധികൃതർ പറയുന്നു. ചില പുലികളെയും മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചീറ്റകൾക്കൊക്കെ റേഡിയോ കോളറുകളുണ്ടാവും. ഇവയുടെ നീക്കങ്ങളും നിരീക്ഷിക്കും. പുലികളും ചീറ്റകളും ഇടപഴകാതിരിക്കാനായുള്ള മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്.

നമീബിയയിൽ നിന്നുള്ള 8 ചീറ്റകളെക്കൂടാതെ ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകൾ കൂടി രാജ്യത്ത് എത്തും. ഇതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചുകഴിഞ്ഞു.

അമിത വേട്ടയാടൽ, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങൾ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്. 1992ലാണ് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്. അഞ്ച് ആൺ ചീറ്റകളേയും മൂന്ന് പെൺ ചീറ്റകളേയുമാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. 30 ദിവസത്തെ ക്വാറന്റീനിന് ശേഷമാകും ചീറ്റകളെ 740 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പ്രത്യേക ഭാഗത്തേക്ക് തുറന്നുവിടുക.

Read Also: ചീറ്റകൾക്ക് വീടൊരുക്കാനായി മാറ്റിപ്പാർപ്പിച്ചത് 150 കുടുംബങ്ങളെ

1970കൾ മുതൽ തന്നെ ചീറ്റകളെ വീണ്ടും രാജ്യത്തേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നിരുന്നു. ജൂലൈയിൽ കേന്ദ്രസർക്കാരും നമീബയുമായി ഒപ്പുവച്ച ഒരു ഉടമ്പടിയാണ് എട്ട് ചീറ്റകളെ രാജ്യത്ത് എത്തിക്കാൻ വഴിയൊരുക്കിയത്.

ചീറ്റകളെ തിരിച്ചുകൊണ്ടുവരുന്നതിനായി അഞ്ച് വർഷ കാലാവധിയുള്ള വിശദമായ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. ഇതിനായി 91 കോടി രൂപയാണ് കേന്ദ്രം ചെലവിടുന്നത്. നമീബയിൽ നിന്നും ചാർട്ടർ ചെയ്ത പ്രത്യേക വിമാനത്തിലാണ് ചീറ്റകളെ കൊണ്ടുവരുന്നത്. ശനിയാഴ്ച പുലർച്ചെ വിമാനം ജയ്പൂരിലെത്തും. തുടർന്ന് ഹെലികോപ്റ്ററിൽ ഇവയെ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും.

Story Highlights: cheetahs coming india viral video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here