നിക്ഷേപകര്‍ക്ക് താത്പര്യം യു.പി, കേരളത്തിൽ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ല : കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ നിക്ഷേപം വരാന്‍ മുഖ്യമന്ത്രി വിദേശത്ത് പോകേണ്ടതില്ലെന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷം നിക്ഷേപകരെ അകറ്റി നിര്‍ത്തുന്നെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമർശിച്ചു. വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താത്പര്യം കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി പറഞ്ഞാല്‍ കേരളത്തില്‍ മത്സരിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.(cm does not go abroad to get investment says rajeev chandrashekhar)
വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കേരളത്തെക്കാള്‍ ഉത്തര്‍പ്രദേശിനോട് താല്‍പര്യം കാട്ടുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തയാറാണ്. ബിജെപിയോടുള്ള കേരളത്തിന്റെ മനോഭാവം മാറുമെന്നും പ്രധാനമന്ത്രി കേരളത്തില്‍ ഏറെ സ്വീകാര്യനാണെന്നും അദ്ദേഹം പറഞ്ഞു.
സീതാറാം യച്ചൂരിയുടെ മോഡലാണോ നരേന്ദ്രമോദിയുടെ മോഡലാണോ നാടിന് നല്ലതെന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Story Highlights: cm does not go abroad to get investment says rajeev chandrashekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here