Advertisement

ഭാരത് ജോഡോ യാത്ര; രാഹുൽ ഗാന്ധിയുടെ കൊല്ലത്തെ ഇന്നത്തെ പര്യടനം ആരംഭിച്ചു

September 16, 2022
Google News 2 minutes Read
rahul gandhi bharat jodo yatra

രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലത്ത് നിന്ന് ഇന്നത്തെ പര്യടനം ആരംഭിച്ചു. രാഹുൽഗാന്ധി പദയാത്രക്ക് എത്തിയപ്പോൾ ക്രമീകരണം പൂർത്തിയായില്ലായിരുന്നു. എന്നാൽ അതിന് കാത്തുനിൽക്കാതെ രാഹുൽഗാന്ധി പദയാത്ര ആരംഭിച്ചു. ( rahul gandhi bharat jodo yatra )

കൊല്ലം പോളയത്തോട് നിന്ന് ആരംഭിച്ച പദയാത്രയുടെ രാവിലെയുള്ള സെഷൻ നീണ്ടകരയിൽ സമാപിക്കും. ശേഷം കശുവണ്ടി തൊഴിലാളികളോടും, കശുവണ്ടി ഫാക്ടറി ഉടമകളോടും, ആർഎസ്പി നേതാക്കളോടും രാഹുൽ ഗാന്ധി സംവദിക്കും. ഉച്ചയ്ക്ക് മൂന്ന് മുപ്പതിനു ശേഷം നീണ്ടകരയിൽ നിന്നും വീണ്ടും ആരംഭിക്കുന്ന പദയാത്ര കരുനാഗപ്പള്ളിയിൽ പൊതുയോഗത്തോടെ സമാപിക്കും.

Story Highlights: rahul gandhi bharat jodo yatra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here