ഒരു കുട്ടി പറഞ്ഞു, നിന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്, പക്ഷേ നിധി ഒരു മിടുക്കിക്കുട്ടിയാണ്; ഹൃദയം കവര്‍ന്ന് മൂന്നാം ക്ലാസുകാരി എഴുതിയ കഥ

‘ചെലോര്‍ടത് ശരിയാകും, ചെലോര്‍ടെത് ശരിയാവൂല്ല. ഇന്റത് ശരിയായില്ല. എനിക്കതിലൊരു കൊഴപ്പൂല്ല’ പേപ്പറുകള്‍ കൊണ്ട് പൂക്കള്‍ നിര്‍മിച്ച് ശരിയാകാതെ വന്നപ്പോള്‍ ഫായിസെന്ന ചെറിയ കുട്ടി പറഞ്ഞ ശുഭാപ്തി വിശ്വാസം തുളുമ്പുന്ന വാക്കുകള്‍ പിന്നീട് മലയാളികള്‍ക്ക് നിരാശയിലും സങ്കടത്തിലും പോലും മനസിലേക്ക് ഒരല്‍പ്പം കുസൃതിയോടെ ഓടിയെത്താന്‍ തുടങ്ങി. കുട്ടികളുടെ മനസിലെ ചെറിയ വലിയ ചിന്തകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. ഉള്‍ക്കാഴ്ച കൊണ്ട് വിസ്മയിപ്പിച്ച ഒരു മൂന്നാം ക്ലാസുകാരിയുടെ കുഞ്ഞിക്കഥ ഇപ്പോള്‍ ഫായിസിന്റെ വാക്കുകള്‍ പോലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. (viral short story by third standard student)
തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ മറ്റൊരു കുട്ടിയുടെ വാക്കുകളില്‍ വേദനിക്കാതെ താന്‍ ഒരു മിടുക്കിക്കുട്ടിയാണെന്ന് പ്രഖ്യാപിക്കുന്ന നിധിയെന്ന മൂന്നാം ക്ലാസുകാരിയുടെ കഥയാണ് ശ്രദ്ധ നേടുന്നത്. കുട്ടിത്തം നിറഞ്ഞ കൈയക്ഷരത്തോടെ നിധി എഴുതിയ കഥ അമ്മ അനുശ്രീയാണ് ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞുകഥയ്ക്ക് വളരെ മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചുവരുന്നത്.

അമ്മ ജോലി സ്ഥലത്തുനിന്നെത്താന്‍ കാത്തിരുന്ന ഇടവേളയിലാണ് നിധി അന്ന് സ്‌കൂളില്‍ നടന്ന ആ ചെറിയ ഭൂകമ്പം കഥയാക്കി മാറ്റിയത്. എന്നാപ്പിന്നെ ഒരു കഥ വായിക്കാമെന്ന ക്യാപ്ഷനോടെ അനുശ്രീ പോസ്റ്റ് ചെയ്ത കഥയ്ക്ക് ഫേസ്ബുക്കില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
Story Highlights: viral short story by third standard student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here