ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ മൊബൈൽ ഫോൺ വഴി ആദ്യമായി കോൾ ചെയ്തത്. എറണാകുളത്തെ ഹോട്ടൽ അവന്യൂ റീജന്റിൽ നടന്ന ചടങ്ങിൽ എസ്‌കോട്ടൽ മൊബൈലിൽ നിന്ന് വിഖ്യാത കഥാകാരൻ തകഴി ശിവശങ്കര പിള്ളയാണ് ഫോൺ ചെയ്തത്. ദക്ഷിണമേഖല കമാൻഡന്റ് എ.ആർ ടണ്ഠനുമായാണ് അന്ന് തകഴി സംസാരിച്ചത്. കമല സുരയ്യയും ചടങ്ങിൽ ഉണ്ടായിരുന്നു. ( kerala received first mobile phone call today )
1996 സെപ്റ്റംബറിൽ ഉദ്ഘാടനം നടന്നുവെങ്കിലും ഒക്ടോബർ മാസം മുതലാണ് എസ്‌കോട്ടലിന്റെ സേവനം ആരംഭിച്ചത്. അതേ വർഷം തന്നെ ബിപിഎൽ മൊബൈലും കേരളത്തിലെത്തി. 1995 ജൂലൈ 31നാണ് ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോൺ കോൾ ചെയ്തത്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു അന്നത്തെ കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രി സുഖ്‌റാമിനെ വിളിച്ചതായിരുന്നു ആദ്യ കോൾ.
Read Also: ഈ മൊബൈൽ ഫോണുകളിൽ അടുത്ത മാസം മുതൽ വാട്ട്‌സ് ആപ്പ് ലഭ്യമാകില്ല
1996 ൽ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും സാധിക്കാത്ത അത്യാഡംബര വസ്തുവായിരുന്നു മൊബൈൽ ഫോൺ. 40,000 മുതൽ 50,000 രൂപ വരെയായിരുന്നു ഒരു മൊബൈൽ ഫോണിന്റെ വില. ഒരു മിനിറ്റ് ദൈർഖ്യം വരുന്ന ഔട്ട്‌ഗോയിംഗ് കോളിന് 4 രൂപയാകും. ഔട്ട്‌ഗോയിംഗിന് 16 രൂപയും ഇൻകമിംഗിന് 8 രൂപയും ഈടാക്കിയിരുന്നു.
തുടർന്ന് 7 വർഷങ്ങൾക്ക് ശേഷം 2003 ലാണ് രാജ്യത്ത് ഇൻകമിംഗ് സേവനങ്ങൾ സൗജന്യമാക്കുന്നത്. ഇതോടെയാണ് മൊബൈൽ ഫോണിനുള്ള ഡിമാൻഡ് വർധിക്കുന്നത്.
Story Highlights: kerala received first mobile phone call today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here